വര്‍ക്കല: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ നിരവധി വിവാഹങ്ങളാണ് മാറ്റിവച്ചത്. ചിലരാകട്ടെ, ലളിതമായ ചടങ്ങുകളോടെ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വിവാഹം കഴിക്കുകയും ചെയ്തു.
അങ്ങനെ വിവാഹം കഴിച്ച വിവേക്-ആര്യ ദമ്പതികളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ലോക്ക് ഡൌണിനിടെ വിവാഹം കഴിച്ചതല്ല ഇവര്‍ വാര്‍ത്തകളില്‍ നിറയാന്‍ കാരണം.
ഹോട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്ന വര്‍ക്കലയില്‍ വച്ചായിരുന്നു വിവേകിന്‍റെയും ആര്യയുടെയും വിവാഹം. കൊറോണ വൈറസിനെ തുടര്‍ന്ന് വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇവരുടെ വിവാഹം.
കൊറോണ: ലണ്ടനിലെ ആശുപത്രിയില്‍ രാധികാ ആപ്തെ, ആശങ്കയോടെ ആരാധകര്‍!
എന്നാല്‍, വിവാഹശേഷം ഇവര്‍ നേരെയെത്തിയത് വര്‍ക്കല പോലീസ് സ്റ്റേഷനിലാണ്. വിവാഹ വേഷത്തിലെത്തിയ ഇരുവരും പോലീസുകാര്‍ക്ക് സദ്യ വിളമ്പികൊടുക്കുകയും അവര്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കുകയും ചെയ്തു.
വര്‍ക്കല ന്യൂ സ്റ്റുഡിയോ ഉടമ വിജയ് വിലാസത്തില്‍ വിജയപ്രകാശന്‍പിള്ള- ജയകുമാരി ദമ്പതികളുടെ മകളാണ് ആര്യ. വര്‍ക്കല വാച്ചര്‍മുക്ക് ഉദയത്തില്‍ ഉദയന്‍റെയും ജലജയുടെയും മകനാണ് വിവേക്.
അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ഇവര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാപ്പകലില്ലാതെ ജോലി ചെയ്യുന്ന പോലീസുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കണമെന്ന വധൂവരന്മാരുടെ ആഗ്രഹമാണ് ഇവരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
കൊറോണയെ നേരിടാന്‍ ജീവന്‍ പണയം വച്ചവര്‍; നഴ്സിനെ നേരിട്ട് വിളിച്ച് മോദി!
മാത്രമല്ല, പോലീസ് സ്റ്റേഷനിലെത്തിയ വധൂവരന്മാര്‍ക്കായി പോലീസുകാര്‍ കേക്ക് തയാറാക്കിയിരുന്നു.
എസ്.ഐ. അജിത് കുമാർ, പ്രൊബേഷണറി എസ്.ഐ. പ്രവീൺ, ജനമൈത്രി ബീറ്റ് ഓഫീസർ ജയപ്രസാദ്, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവര്‍ക്കൊപ്പം വിവേകും ആര്യയും കേക്ക് മുറിച്ച് പങ്കിടുകയും ചെയ്തു.
ഇതിനെല്ലാം പുറമേ ലോക്ക് ഡൌണ്‍ കാലത്ത് ആഹാരമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷണവും വിവേകും ആര്യയും ചേര്‍ന്ന് നല്‍കി.