വെസ്റ്റേൺ റെയിൽവേയിലെ റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. രജിസ്ട്രേഷൻ നടപടികൾ ജൂൺ 27ന് ആരംഭിക്കും. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 26 ആണ്. ഉദ്യോഗാർത്ഥികൾക്ക് ആർആർസി ഡബ്ല്യുആറിന്റെ ഔദ്യോഗിക സൈറ്റായ rrc-wr.com വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിലെ 3624 തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഓപ്പൺ മാർക്കറ്റിൽ നിന്ന് നേരിട്ടുള്ള റിക്രൂട്ട്‌മെന്റിൽ ലെവൽ - 1 (18,000-രൂപ 56,900) തസ്തികകളിലേക്കോ വിഭാഗങ്ങളിലേക്കോ ഉള്ള റിക്രൂട്ട്‌മെന്റിന്റെ കാര്യത്തിൽ, റെയിൽവേ എസ്റ്റാബ്ലിഷ്‌മെന്റുകളിൽ പരിശീലനം നേടിയ കോഴ്‌സ് പൂർത്തിയാക്കിയ ആക്‌ട് അപ്രന്റിസുമാർക്ക് (സിസിഎഎ) നാഷണൽ അപ്രന്റിസ്‌ഷിപ്പ് സർട്ടിഫിക്കറ്റ് (എൻഎസി) ഫില്ലിംഗിൽ മുൻഗണന നൽകും. ആർആർബി/ആർആർസി വിജ്ഞാപനം ചെയ്‌ത ആവശ്യമായ മാനദണ്ഡങ്ങൾക്കനുസൃതമായി 20 ശതമാനം ഒഴിവുകളിലാണ് മുൻ​ഗണന നൽകുക.


ALSO READ: Intelligence Officer Recruitment: ഐബിയിൽ ജൂനിയർ ഇൻറലിജൻസ് ഓഫീസറാകാം, ഇത്രയുമാണ് ശമ്പളം


യോഗ്യതാ മാനദണ്ഡം: അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ 10, പ്ലസ്ടു പരീക്ഷാ സമ്പ്രദായത്തിൽ മെട്രിക്കുലേറ്റ് അല്ലെങ്കിൽ പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം. ഉദ്യോഗാർത്ഥിക്ക് പ്രസക്തമായ ട്രേഡിൽ എൻസിവിടി/എസ് സി വിടിയുമായി അഫിലിയേറ്റ് ചെയ്ത ഒരു ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപേക്ഷകന് 15 വയസ്സ് തികയണം. 2023 ജൂലൈ 26ന് 24 വയസ്സ് കവിയുകയും ചെയ്യരുത്.


തിരഞ്ഞെടുക്കൽ പ്രക്രിയ: മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഇത് മെട്രിക്കുലേഷനിൽ [കുറഞ്ഞത് 50 ശതമാനം (ആകെ) മാർക്കോടെ] അപേക്ഷകർക്ക് ലഭിച്ച മാർക്കിന്റെ ശതമാനത്തിന്റെ ശരാശരി എടുക്കുന്ന മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അപേക്ഷാ ഫീസ് 100 രൂപ (നോൺ റീഫണ്ട്). എസ് സി/ എസ് ടി/പിഡബ്ല്യു‍‍ഡി/വനിതാ അപേക്ഷകർ എന്നിവർ ഫീസ് അടക്കേണ്ടതില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.