New Delhi: കോവിഡ്‌  (COVID-19) സൃഷ്ടിച്ച സാമ്പത്തിക  പ്രതിസന്ധി മൂലം വലയുന്ന ജനങ്ങള്‍ക്ക്‌ ഒരു   ഇരുട്ടടി കൂടി  വരുന്നു... അതായത് ട്രെയിന്‍ യാത്ര ഇനി കൂടുതല്‍ ചിലവേറിയതാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര  സര്‍ക്കാര്‍  " ഉപയോക്തൃ വികസന ഫീസ്"  അഥവാ   User Development Fees (UDF) ഈടാക്കാന്‍ തീരുമാനിച്ചിരിയ്ക്കുകയാണ്.  ഈ  തുക  ഉപയോക്താക്കളില്‍ നിന്നും ഈടാക്കുന്നതുവഴി ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധിക്കും.  ഓരോ  ടിക്കറ്റിനും  10 രൂപ മുതല്‍  35 രൂപ വരെ കൂടുമെന്നാണ്  സൂചന.  സ്ലീപ്പർ ക്ലാസ്,  AC ടിക്കറ്റ് വരെയുള്ള എല്ലാ ടിക്കറ്റിനും ഇത് ബാധകമാണ്.
 
രാജ്യം കടന്നുപോകുന്ന വന്‍  സാമ്പത്തിക പ്രതിസന്ധി (Financial crisis) മറി കടക്കാനുള്ള ഉപായങ്ങള്‍ തിരയുന്ന കേന്ദ്ര  സര്‍ക്കാര്‍  അടുത്ത മാസം നടക്കുന്ന കാബിനറ്റ്‌ യോഗത്തില്‍  (Cabinet meeting) ഉപയോക്തൃ വികസന ഫീസ്  ഈടാക്കാനുള്ള  നിര്‍ദ്ദേശത്തിന് അനുമതി നല്‍കുമെന്നാണ്  സൂചന. 


വ്യത്യസ്ത വിഭാഗ / ക്ലാസ് ട്രെയിനുകൾക്കുള്ള  ഉപയോക്തൃ വികസന ഫീസ് വ്യത്യസ്തമായിരിക്കും.  5 വ്യത്യസ്ത വിഭാഗങ്ങളിലായാണ്  ഉപയോക്തൃ വികസന ഫീസ് ഈടാക്കുന്നത് എന്നാണ്  സൂചന.  അതില്‍  AC ട്രെയിൻ യാത്രക്കാരില്‍നിന്നും   ഏറ്റവും ഉയർന്ന ഫീസും  സ്ലീപ്പർ ക്ലാസ് യാത്രക്കാരില്‍ നിന്നും  ഏറ്റവും കുറഞ്ഞ തുകയുമാവും ഈടാക്കുക. 


Also read: Degree പൂര്‍ത്തിയാക്കിയ പെണ്‍കുട്ടിയാണോ? 50,000 രൂപ കിട്ടും..!


 " ഉപയോക്തൃ വികസന ഫീസ്"  അഥവാ   User Development Fees (UDF) നിലവില്‍ വരുമ്പോള്‍ ട്രെയിന്‍ ടിക്കറ്റ്  നിരക്കില്‍ വരുന്ന  വര്‍ദ്ധനവ്‌  ഇപ്രകാരമായിരിക്കും.


AC 1: Rs 35 - Rs 40


AC 2: Rs 30


AC 3: Rs 25 - Rs 30


Sleeper class:  Rs 10