ന്യൂഡല്‍ഹി:  കഴിഞ്ഞ  നിയമസഭ  തിരഞ്ഞെടുപ്പിന് ശേഷം രാജസ്ഥാന്‍ കോണ്‍ഗ്രസില്‍  ഉടലെടുത്ത അലോസരങ്ങള്‍ മറ നീക്കി പുറത്തു വരികയാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും തമ്മിലുള്ള  ആഭ്യന്തരകലഹം ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തിയിരിയ്ക്കുകയാണ്.  കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായും  മുതിര്‍ന്ന നേതാക്കളുമായും പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്ന വ്യാജേന സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍  എത്തിയിരിയ്ക്കുകയാണ്.  ഒപ്പം അദ്ദേഹത്തിന് പിന്തുണ നല്‍കുന്ന 12 MLAമാരുമുണ്ട്.


സിന്ധ്യയ്ക്കു  പിന്നാലെ  കോണ്‍ഗ്രസിലെ യുവ മുഖം സച്ചിന്‍  പൈലറ്റും  പാര്‍ട്ടി വിടുമെന്ന സൂചനകള്‍ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ  കുറെ മാസങ്ങളായി അദ്ദേഹം ബിജെപി നേതാക്കളുമായി സമ്പര്‍ക്കത്തിലായിരുവെന്നും പറയപ്പെടുന്നു.


എന്നാല്‍, ഈ വസ്തുതകള്‍ നിരാകരിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ്  AICC ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.
രാജസ്ഥാന്‍  സർക്കാരിന് നിലവില്‍ ഭീഷണികളൊന്നും ഇല്ലെന്ന്  കെ സി വേണുഗോപാൽ അവകാശപ്പെട്ടു.


ബിജെപി എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നുണ്ട്. ഇതിനെ മറികടക്കാൻ പാർട്ടിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.   എംഎൽഎമാർ പാർട്ടിക്ക് എതിരെ തിരിഞ്ഞെന്ന വാർത്തയ്ക്ക്  അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  സച്ചിൻ പൈലറ്റ് ചില വിഷയങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി അതിന് പരിഹാരം ഉടന്‍ കണ്ടെത്തുമെന്നും  വേണുഗോപാൽ പറഞ്ഞു.


എന്നാല്‍, സച്ചിന്‍ പൈലറ്റിന്‍റെ നീക്കങ്ങളുമായി ബന്ധപ്പെട്ട്  എങ്ങും  ഊഹങ്ങള്‍ മാത്രം...