ജയ്പൂര്‍: രാജസ്ഥാനില്‍ ലൗ ജിഹാദിന്‍റെ പേരില്‍ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് അഫ്‌റാസുല്‍ എന്ന മുസ്ലിം തൊഴിലാളിയെ ജീവനോടെ ചുട്ടുകൊന്ന ശംഭുലാലിന് ധനസഹായം ഒഴുകിയെത്തുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശംഭുലാലിന്‍റെ ഭാര്യ സീതയുടെ പേരിലാണ് പണം എത്തുന്നത്. ഇതുവരെയായി മൂന്ന് ലക്ഷം രൂപയാണ് സഹായമായി എത്തിയത്. ഇതേ തുടര്‍ന്ന് ഇവരുടെ അക്കൗണ്ട് മരവിപ്പിച്ചതായി പൊലിസ് അറിയിച്ചു.


ഇതിനോടകം 516 പേരാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇവുടെ പേരില്‍  പണമയച്ചിട്ടുള്ളത്. അതുകൂടാതെ, പണം നിക്ഷേപിച്ചതിന്‍റെ  റെസിപ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രണ്ട് വ്യവസായികള്‍ അറസ്റ്റിലായിട്ടുണ്ട്. 


ശംഭുലാലിന്‍റെ കുടുംബത്തിന് പണം നല്‍കണമെന്ന് ആഹ്വാനം ചെയ്തുള്ള സന്ദേശം പ്രചരിക്കുന്നത് തടയുന്നതിനുള്ള നടപടി സ്വീകരിച്ചതായും രാജസ്ഥാന്‍ പൊലിസ് വ്യക്തമാക്കി.


ഡിസംബര്‍ 6 നാണ് ബംഗാള്‍ സ്വദേശിയായ മുഹമ്മദ് അഫ്‌റാസുലിനെ ശംഭുലാല്‍ മഴു ഉപയോഗിച്ച് ആക്രമിച്ച ശേഷം ജീവനോടെ കത്തിച്ചത്. അതുകൂടാതെ ദൃശ്യങ്ങള്‍ മൊബൈലിലില്‍ പകര്‍ത്തിയ ശേഷം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു ഇയാള്‍.


മുഹമ്മദ് അഫ്‌റാസുല്‍  എന്ന നിഷ്‌കളങ്കനായ മനുഷ്യനെ കൊലപാതകത്തിനായി തിരഞ്ഞെടുത്തത് അയാല്‍ മുസ്ലീം ആയതുകൊണ്ട് മാത്രമായിരുന്നു.


ക്രൂരതയുടെ പര്യായമായി മാറിയ ഈ സംഭവം യാതൊരു  മന:ക്ലേശവും കൂടാതെ മൊബൈലില്‍ പകര്‍ത്തിയത് വെറും 15 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയായിരുന്നു.