കോൺഗ്രസുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമായ സാഹചര്യത്തിൽ സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് ചേക്കേറുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താൻ ബിജെപിയിലേക്ക് ചേരുന്നില്ലെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കി. പുതിയ പാർട്ടി രൂപീകരിക്കാനുള്ള അണിയറ നീക്കങ്ങളിലാണെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ബിജെപി നേതാവ് ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും എന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് സച്ചിൻ പൈലറ്റിന്റെ പ്രസ്താവന എന്നത്  നിർണ്ണായകമാണ്. 


Also Read: രാജസ്ഥാനില്‍ പ്രതിസന്ധി രൂക്ഷം;സച്ചിന്‍ പൈലറ്റ്‌ ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടു!


പ്രഗതിശീൽ കോൺഗ്രസ്  എന്നായിരിക്കും പുതിയ പാർട്ടിയുടെ പേര് എന്നാണ് പറയപ്പെടുന്നത്. സിഎൽപി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.


ബി.ജെ.പി.യിലേക്ക് പോകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ പൈലറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിസ്ഥാനം നല്‍കുകയാണെങ്കില്‍ പോകാന്‍ തയ്യാറായേക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തിനുപകരം കേന്ദ്രമന്ത്രിസ്ഥാനം ബിജെപി ഓഫര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.