ന്യൂഡല്‍ഹി:രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം,ഉപമുഖ്യമന്ത്രിയും പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് സംസ്ഥാനത്തെ ഗെഹ്ലോട്ട് സര്‍ക്കാര്‍
ന്യൂനപക്ഷമായെന്ന് തന്‍റെ അനുയായികളോട് പറഞ്ഞു.
തിങ്കളാഴ്ച ചേരുന്ന നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്നും സച്ചിന്‍ പൈലറ്റ് അറിയിച്ചു,പ്രശ്ന പരിഹാരത്തിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശ്രമം നടത്തുന്നുണ്ട്.
അതേസമയം കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയ ജ്യോതിരാധിത്യ സിന്ധ്യയുമായി സച്ചിന്‍ പൈലറ്റ് ചര്‍ച്ച നടത്തി.
Also Read:'കോണ്‍ഗ്രസിനെ ഓര്‍ത്ത് ആശങ്ക, നമ്മള്‍ എപ്പോഴാണ് ഉണരുക? രാജസ്ഥാന്‍ പ്രതിസന്ധിയില്‍ കപില്‍ സിബല്‍
സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിട്ട് വന്നാല്‍ സഹകരിക്കാം എന്ന നിലപാടിലാണ് ബിജെപി,അതിനിടെ തിങ്കളാഴ്ച ഗവര്‍ണറെ കാണുമെന്ന്
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു.തനിക്കൊപ്പം 30 എംഎല്‍എ മാര്‍ ഉണ്ടെന്നും സച്ചിന്‍ പൈലറ്റ് തന്‍റെ അനുയായികളെ
അറിയിച്ചിട്ടുണ്ട്.
Also Read:മധ്യപ്രദേശ് ആവര്‍ത്തിക്കാന്‍ രാജസ്ഥാന്‍? 12 MLAമാര്‍ക്കൊപ്പം സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍...!!
അതേസമയം തിങ്കളാഴ്ച നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷം തനിക്ക് എത്ര എംഎല്‍എ മാരുടെ പിന്തുണ ഉണ്ടെന്നകാര്യം മുഖ്യമന്ത്രി
അശോക് ഗെഹ്ലോട്ട് ഗവര്‍ണറെ അറിയിക്കും.
സച്ചിന്‍ പൈലറ്റ് ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തുന്നതായാണ് വിവരം,നേരത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്തും കോണ്‍ഗ്രസില്‍
നിന്ന് എംഎല്‍എ മാരെ അടര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമം ബിജെപിയുടെ ഭാഗത്ത് നിന്ന് നടന്നിരുന്നു.എന്നാല്‍ ഇപ്പോള്‍ ഉപമുഖ്യമന്ത്രി
തന്നെ കോണ്‍ഗ്രെസ് സര്‍ക്കാരിനെ വെല്ലുവിളിച്ച് രംഗത്ത് വന്നിരിക്കുകയാണ്. സച്ചിന്‍ പൈലറ്റിനോപ്പമുള്ള എംഎല്‍എ മാര്‍ ഗുരുഗ്രാമിലെ
റിസോര്‍ട്ടില്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്,സച്ചിന്‍ പൈലറ്റിന്റെ നീക്കങ്ങള്‍ ബിജെപി നേതൃത്വവും നിരീക്ഷിക്കുകയാണ്.