Rajasthan Election 2023: രാജസ്ഥാൻ സങ്കൽപ് പത്ര പുറത്തിറക്കി ബിജെപി
Rajasthan Election 2023: രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ആവേശഭരിതമാവുകയാണ്. നവംബർ 16ന് രാജസ്ഥാനിൽ നിരവധി ദേശീയ നേതാക്കള്‍ പ്രചാരണത്തിന് എത്തിച്ചേരും.
Rajasthan Election 2023: കർഷകർ മുതൽ പെൺകുട്ടികൾ വരെ എല്ലാവർക്കും പ്രത്യേക ആനുകൂല്യങ്ങള്‍ എന്ന പ്രധാനമന്ത്രി മോദിയുടെ ഉറപ്പോടെ ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. "രാജസ്ഥാൻ സങ്കൽപ് പത്ര" ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ വ്യാഴാഴ്ച പ്രകാശനം ചെയ്തു.
രാജസ്ഥാൻ സങ്കൽപ് പത്ര നിരവധി വാഗ്ദാനങ്ങളാണ് സംസ്ഥാനത്തിന് നല്‍കുന്നത്. വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമല്ല അതില്‍ കൂടുതല്‍ പ്രാവര്‍ത്തികമാക്കിയ ചരിത്രമാണ് ബിജെപിയ്ക്ക് ഉള്ളത് എന്ന് ചടങ്ങില്‍ ജെ പി നദ്ദ പറഞ്ഞു. പ്രകടന പത്രിക പുറത്തിറക്കിയ അവസരത്തില്‍ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അർജുൻ റാം മേഘ്‌വാൾ സംസ്ഥാന അദ്ധ്യക്ഷന്‍ സിപി ജോഷി, കേന്ദ്രമന്ത്രിയും സംസ്ഥാന തിരഞ്ഞെടുപ്പ് ചുമതലയുമുള്ള പ്രഹ്ലാദ് ജോഷി, സംസ്ഥാന ചുമതലയുള്ള അരുൺ സിംഗ് തുടങ്ങി നിരവധി മുതിർന്ന നേതാക്കൾ സന്നിഹിതരായിരുന്നു.
Also Read: IRCTC Update: ഡിസംബർ 4 മുതൽ ഈ ട്രെയിനുകൾ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ
രാജ്യത്ത് ഏറ്റവും കൂടുതൽ വൈദ്യുതി വിലയും പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വിലയുള്ള സംസ്ഥാനമാണ് രാജസ്ഥാൻ. ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള VAT ആണ് രാജസ്ഥാനില്‍ ഉള്ളത്, ജെ പി നദ്ദ പറഞ്ഞു.
ഗോതമ്പ് വില ക്വിന്‍റലിന് 2700 രൂപയ്ക്ക് വാങ്ങുമെന്ന് പ്രകടനപത്രികയിൽ ബിജെപി വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനത്ത് ഭൂമി പിടിച്ചെടുത്ത കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സമിതി രൂപീകരിക്കും. സ്ത്രീകളുടെ സുരക്ഷയ്ക്കായി എല്ലാ നഗരങ്ങളിലും ആന്‍റി റോമിയോ ഫോഴ്‌സും എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ ഡെസ്‌ക്കും ഒരുക്കും.
അതേസമയം, രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ആവേശഭരിതമാവുകയാണ്. നവംബർ 16ന് രാജസ്ഥാനിൽ നിരവധി ദേശീയ നേതാക്കള്‍ പ്രചാരണത്തിന് എത്തിച്ചേരും. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ പങ്കെടുക്കും.
നവംബര്‍ 25നാണ് രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ 3 ന് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.