IRCTC Update: ഡിസംബർ 4 മുതൽ ഈ ട്രെയിനുകൾ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ

IRCTC Update:  വരും ദിവസങ്ങളിൽ രാജ്യത്തിന്‍റെ വടക്കൻ, കിഴക്കൻ ഭാഗങ്ങളിൽ മൂടൽമഞ്ഞ് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതാണ് ട്രെയിനുകൾ റദ്ദാക്കാൻ കാരണം.  

Written by - Zee Malayalam News Desk | Last Updated : Nov 15, 2023, 07:29 PM IST
  • ഡിസംബർ മുതൽ, ശൈത്യകാലത്ത് വിവിധ റൂട്ടുകളിൽ നിരവധി ട്രെയിനുകൾ റദ്ദാക്കുമെന്നാണ് റെയില്‍വേ അറിയിയ്ക്കുന്നത്
IRCTC Update: ഡിസംബർ 4 മുതൽ  ഈ ട്രെയിനുകൾ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ

IRCTC Update: ഉത്തരേന്ത്യയില്‍ ശൈത്യകാലം ആരംഭിച്ചതോടെ ട്രെയിന്‍ ഗതാഗതം തടസങ്ങള്‍ നേരിടുകയാണ്. കനത്ത മൂടൽമഞ്ഞ് ട്രെയിൻ ഗതാഗതത്തെ തടസപ്പെടുത്തുന്നതിനാൽ ഡിസംബറിൽ നിരവധി ട്രെയിനുകൾ റദ്ദാക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു

Also Read:   PM-KISAN 15th Installment: പിഎം കിസാൻ 15-ാം ഗഡു കര്‍ഷകര്‍ക്ക് കൈമാറി, ഗുണഭോക്തൃ ലിസ്റ്റില്‍ നിങ്ങളുടെ പേര് ഉണ്ടോ? എങ്ങിനെ അറിയാം 
 
അടുത്ത മാസം അതായത്, ഡിസംബർ മുതൽ, ശൈത്യകാലത്ത് വിവിധ റൂട്ടുകളിൽ നിരവധി ട്രെയിനുകൾ റദ്ദാക്കുമെന്നാണ് റെയില്‍വേ അറിയിയ്ക്കുന്നത്. ഇത് ദീർഘദൂര ട്രെയിനുകളിൽ യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന്‌  യാത്രക്കാർക്ക്  ബുദ്ധിമുട്ട് സൃഷ്ടിക്കാം.

Also Read:  Assembly Elections 2023: കോൺഗ്രസിന് കാഴ്ചപ്പാടില്ല; ബിജെപിയെ അധികാരത്തിലെത്തിക്കാൻ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി മോദി  
 
വരും ദിവസങ്ങളിൽ രാജ്യത്തിന്‍റെ വടക്കൻ, കിഴക്കൻ ഭാഗങ്ങളിൽ മൂടൽമഞ്ഞ് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതാണ് ട്രെയിനുകൾ റദ്ദാക്കാൻ കാരണം. ഇടതൂർന്ന മൂടൽമഞ്ഞ് ദൃശ്യപരത കുറയ്ക്കുകയും ട്രെയിനുകളുടെ സുരക്ഷയെയും സമയനിഷ്ഠയെയും ഇത് ബാധിക്കുകയും ചെയ്യും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും ട്രെയിനുകളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാനുമാണ് റെയിൽവേ ഈ നടപടി സ്വീകരിച്ചിരിയ്ക്കുന്നത്.  അധികൃതരുടെ നീക്കം.

ഡിസംബർ 4 മുതൽ റദ്ദാക്കുന്ന ട്രെയിനുകളുടെ ലിസ്റ്റ് റെയില്‍വേ പുറത്തിറക്കി. റദ്ദാക്കിയ ട്രെയിനുകളുടെ പട്ടികയും തീയതികളും ചുവടെ: -

18103 ടാറ്റ അമൃത്സർ ജാലിയൻ വാലാബാഗ് എക്സ്പ്രസ് ഡിസംബർ 4 മുതൽ ഫെബ്രുവരി 28 വരെ റദ്ദാക്കി

18104 അമൃത്സർ ടാറ്റ ജാലിയൻവാല എക്സ്പ്രസ് ഡിസംബർ 6 മുതൽ മാർച്ച് 1 വരെ റദ്ദാക്കി

22857 സന്ത്രാഗച്ചി-ആനന്ദ് വിഹാർ പ്രതിവാര എക്സ്പ്രസ് ഡിസംബർ 4 മുതൽ ഫെബ്രുവരി 26 വരെ റദ്ദാക്കി

22858 ആനന്ദ് വിഹാർ സന്ത്രഗാച്ചി പ്രതിവാര എക്സ്പ്രസ് ഡിസംബർ 5 മുതൽ ഫെബ്രുവരി 27 വരെ റദ്ദാക്കി

12873 ഹാതിയ ആനന്ദ് വിഹാർ സ്വർണ ജയന്തി എക്സ്പ്രസ് ഡിസംബർ 4 മുതൽ ഫെബ്രുവരി 29 വരെ റദ്ദാക്കി

12874 ആനന്ദ് വിഹാർ-ഹാതിയ സ്വർണ ജയന്തി എക്സ്പ്രസ് ഡിസംബർ 5 മുതൽ മാർച്ച് 1 വരെ റദ്ദാക്കി

12987 സീൽദാ-അജ്മീർ എക്സ്പ്രസ് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഡിസംബർ 3 മുതൽ മാർച്ച് 1 വരെ റദ്ദാക്കി

12988 അജ്മീർ-സീൽദ എക്സ്പ്രസ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഡിസംബർ 2 മുതൽ ഫെബ്രുവരി 29 വരെ റദ്ദാക്കി

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

   

Trending News