ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി 15 കോടി മുതൽ 25 കോടി രൂപ വീതമാണു കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് കാലത്തു ബിജെപി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഗെലോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

'സംസ്ഥാന സര്‍ക്കാര്‍ കോവിഡിനെ നേരിടാന്‍ ജനങ്ങള്‍ക്കൊപ്പം പരിശ്രമിക്കുന്‌പോള്‍ ബിജെപി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ബിജെപി എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകഴിഞ്ഞു. സര്‍ക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങള്‍ അവര്‍ ഊര്‍ജിതമാക്കിയിരിക്കുന്നു' ഗെലോട്ട് വ്യക്തമാക്കി.


Also Read: 'ഭരണകൂടമാണ് ശരി, അവന്റെ ശവസംസ്കാര ചടങ്ങിൽ പോലും പങ്കെടുത്തില്ല' ദുബേയുടെ പിതാവ്


'സതീഷ് പൂനിയയോ രാജ്യവര്‍ധന്‍ സിങ്ങോ ആകട്ടെ അവര്‍ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ച് ഞങ്ങളുടെ സര്‍ക്കാരിനെ വീഴ്ത്താനുള്ള കളികള്‍ കളിക്കുകയാണ്. അവര്‍ 10 കോടി അഡ്വാന്‍സ് ആയും 15 കോടി സര്‍ക്കാരിനെ വീഴ്ത്തിക്കഴിഞ്ഞും നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നു'. ഇതു തുടര്‍ച്ചയായി സംഭവിക്കുന്നുണ്ടെന്നും ഗെലോട്ട് പറഞ്ഞു. അതെസമയം 20 കോൺഗ്രസ് എംഎൽഎമാർ ബിജെപി സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.