അമേരിക്കയില്‍ ചികിത്സക്കെത്തിയ തമിഴ്​താരം രജനീകാന്ത് ​ചൂതാട്ട കേന്ദ്രത്തിലിരിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തു വിട്ട്​ ബിജെപി എം.പി സുബ്രഹ്മണ്യം സ്വാമി. എന്‍ഫോഴ്‌സ്‌മെന്റ് ഈ നടന്‍റെ സ്വത്ത് കണ്ടുകെട്ടണമെന്ന് ഈ ചിത്രത്തിന്‍റെ താഴെ സ്വാമി ട്വീറ്റ് ചെയ്തു.  


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വന്തം ആരോഗ്യം മെച്ചപ്പെടുത്താന്‍ അമേരിക്കയിലെ ചൂതാട്ട കേന്ദ്രത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രജനികാന്ത്. എന്‍ഫോഴ്‌സ്‌മെന്റ് ഈ നടന്റെ സ്വത്ത് കണ്ടുകെട്ടണമെന്ന് സുബ്രഹ്മണ്യ സ്വാമി കുറിച്ചു. രജനിയുടെ രാഷ്ട്രീയ പ്രവേശത്തെ നിശിതമായി വിമര്‍ശിച്ച വ്യക്തിയാണ് സ്വാമി. രജനികാന്ത് ബിജെപിയില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് പുറകേ ആയിരുന്നു വിമര്‍ശനം. 


 



 


ജൂണിലാണ്​ മകൾ ​​ഐശ്വര്യക്കൊപ്പം രജനികാന്ത് ​അമേരിക്കലെത്തിയത്​. അദ്ദേഹത്തി​​ന്‍റെ ആരോഗ്യനില തൃപ്​തികരമാണെന്നും ജൂലൈ അവസാനത്തോടെ തിരിച്ചെത്തുമെന്നും മകൾ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം താരം​ ഫെറാറിയിൽ റോഡ്​ ട്രിപ്പ്​ നടത്തുന്നതി​​ന്‍റെ ലൈവ്​ വിഡിയോ ആരാധകർക്കായി ഫേസ്​ബുക്കിലൂടെ പങ്കുവെച്ചിരുന്നു.