രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ജയിലിൽ നളിനിയും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മറ്റൊരു തടവുകാരിയും തമ്മിൽ വഴക്കുണ്ടായിയെന്നും വിഷയം ഈ തടവുകാരി ജയിലറെ അറിയിച്ചതിനെ തുടർന്നാണ് നളിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് അവരുടെ അഭിഭാഷകൻ അറിയിച്ചത്.
ന്യുഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ നളിനി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. ഇന്നലെ രാത്രിയാണ് വെല്ലൂർ ജയിലിൽ കഴിയുന്ന നളിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണ് വിവരം. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജയിലിൽ നളിനിയും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മറ്റൊരു തടവുകാരിയും തമ്മിൽ വഴക്കുണ്ടായിയെന്നും വിഷയം ഈ തടവുകാരി ജയിലറെ അറിയിച്ചതിനെ തുടർന്നാണ് നളിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് അവരുടെ അഭിഭാഷകനായ പുകഴേന്തി പറഞ്ഞത്.
Also read: മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ഠന്‍ അന്തരിച്ചു
രാജീവ് ഗാന്ധി വധക്കേസിൽ 29 വർഷമായി ശിക്ഷ അനുഭവിക്കുന്ന നളിനി ഇത് ആദ്യമായാണ് ഇങ്ങനൊരു പ്രവൃത്തിയ്ക്ക് മുതിർന്നത്. അതുകൊണ്ടുതന്നെ എന്താണ് യഥാർത്ഥകാരണമെന്ന് അറിയേണ്ടതുണ്ടെന്ന് പുകഴേന്തി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉടനെ കൈക്കൊള്ളുവെന്നും അദ്ദേഹം അറിയിച്ചു.