ലഖ്നൗ: മധ്യപ്രദേശ് ഗവർണറും മുതിർന്ന ബിജെപി നേതാവുമായ ലാൽജി ടണ്ഠന്‍ അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. മരണവിവരം അദ്ദേഹത്തിന്റെ മകൻ ആശുതോഷ് ടണ്ഠന്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ഗുരുതരാവസ്ഥയിൽ ലഖ്നൗവിലെ മേദാന്ത ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു ലാൽജി ടണ്ഠന്‍. ശ്വാസകോശ രോഗബാധിതനായി ജൂൺ 11 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ആന്തരിക രക്തസ്രാവമുണ്ടായി നിലവഷളായത്.
Also read: സുശാന്തിന്റെ ആത്മാവുമായി സംസാരിച്ചുവെന്ന വാദവുമായി പാരാനോർമൽ വിദഗ്ധൻ
മായാവതി, കല്യാണ്‍ സിംഗ് മന്ത്രിസഭകളില്‍ അംഗമായിരുന്ന ലാൽജി യുപി രാഷ്ട്രീയത്തിൽ ബിജെപിയുടെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു. ബിഹാർ ഗവർണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.