രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധമന്ത്രി ലഡാക്കിലെത്തി
ലഡാക്കിലെത്തുന്ന പ്രതിരോധമന്ത്രി അതിർത്തിയിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും.
ലഡാക്ക്: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലഡാക്കിലെത്തി. പ്രതിരോധമന്ത്രി ഇന്നും നാളെയുമാണ് ലഡാക്കിൽ സന്ദർശനം നടത്തുന്നത്. സൈനിക മേധാവി ബിപിൻ റാവത്തും കരസേനാ മേധാവി എംഎം നരവാനെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനോടൊപ്പമുണ്ട്.
Also read: ഐക്യരാഷ്ട്ര സഭയുടെ 75-ാം സമ്മേളനത്തിൽ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തും
ലഡാക്കിലെത്തുന്ന പ്രതിരോധമന്ത്രി അതിർത്തിയിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും. കൂടാതെ മേഖലയിൽ വിന്യസിച്ചിരിക്കുന്ന ജവാൻമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതുപോലെ നിയന്ത്രണ രേഖയിലേയും യഥാർത്ഥ നിയന്ത്രണ രേഖയിലേയും സാഹചര്യങ്ങൾ വിലയിരുത്തും.
Also read: viral video: മഴ നനഞ്ഞ് ആസ്വദിച്ച് ക്രിക്കറ്റ് ഇതിഹാസം..!
ലഡാക്ക് സന്ദർശനത്തിന് ശേഷം രാജ്നാഥ് സിംഗ് നാളെ ശ്രീനഗർ സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്. നേരത്തെ പ്രതിരോധമന്ത്രി ലഡാക്ക് സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം പ്രധാനമന്ത്രിയാണ് ലഡാക്കിൽ എത്തിയത്. അദ്ദേഹം അവിടെ സൈനികരുമായി കൂടിക്കാഴ്ച നടത്തുകയും സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.