New Delhi: 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി  തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.   മാർച്ച് 31 നാണ് തിരഞ്ഞെടുപ്പ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളം അടക്കം  6  സംസ്ഥാനങ്ങളിലായി 13 രാജ്യസഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.  ഏപ്രിലിൽ  കാലാവധി പൂർത്തിയാക്കുന്ന എംപിമാരുടെ   ഒഴിവിലേക്കാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.


Also Read: Post Office Scheme: 4.5 ലക്ഷം രൂപ നിക്ഷേപിച്ച് പ്രതിമാസം നേടാം മികച്ച വരുമാനം, ഈ പോസ്റ്റ് ഓഫീസ് സ്കീമിനെക്കുറിച്ച് അറിയാം


കേരളം ‐3 , അസം‐2, ഹിമാചൽ പ്രദേശ്‌‐ 1, നാഗാലാൻറ്‌‐ 1, ത്രിപുര‐1, പഞ്ചാബ് ‐5  എന്നീ സംസ്ഥാനങ്ങളില്‍നിന്നായി  ആകെ 13 സീറ്റുകളിലാണ്‌   ഒഴിവ്‌ വരുന്നത്‌. കേരളത്തിൽ നിന്ന്‌ എ കെ ആൻറണി, കെ സോമപ്രസാദ്‌, എം വി  ശ്രേയാംസ്‌ കുമാർ എന്നിവരുടെ കാലാവധിയാണ്‌ ഏപ്രിലിൽ  പൂർത്തിയാകുന്നത്‌.


Also Read: 7th Phase Of UP Polls: ഉത്തർപ്രദേശിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; 9 ജില്ലകളിലെ 54 മണ്ഡലങ്ങൾ ഇന്ന് ജനവിധി തേടും


തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനം 16ന്‌ വരും. 21ന്‌ നാമനിർദ്ദേശ പത്രിക നൽകാം, 24ന്‌ പത്രിക പിൻവലിക്കാം. മാർച്ച് 31ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വോട്ടിംഗ് നടക്കും. അഞ്ചുമണി മുതല്‍  വോട്ടെണ്ണല്‍ നടക്കും.   മാർച്ച് 31 തന്നെ  ഫലം പ്രഖ്യാപനവും ഉണ്ടാകും. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.