ന്യൂഡൽഹി: പ്രമുഖ വ്യവസായിയും ഇന്ത്യൻ ഓഹരി വിപണിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാലയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാകേഷ് ജുൻ‌ജുൻ‌വാല അജയ്യനായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. വ്യവസായ രം​ഗത്ത് ലോകത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തി. ജീവിതത്തിൽ നർമ്മബോധവും ഉൾക്കാഴ്ചയുമുള്ള അദ്ദേഹം സാമ്പത്തിക ലോകത്തിന് അവിസ്മരണീയമായ സംഭാവനകൾ നൽകിയാണ് മടങ്ങുന്നത്. ഇന്ത്യയുടെ പുരോഗതിയിൽ അദ്ദേഹം വളരെയധികം ആവേശഭരിതനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ദുഃഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും അനുശോചനം അറിയിക്കുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.



COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ ശതകോടീശ്വരൻമാരിലൊരാളും രാജ്യത്തെ പ്രമുഖ ബിസിനസുകാരിലൊരാളുമയിരുന്ന രാകേഷ് ജുൻജുൻവാല ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്. 62 വയസ്സായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഹംഗാമ മീഡിയ, ആപ്ടെക്, ആകാശ എയർ എന്നിയുടെ ചെയർമാനും വൈസ്രോയ് ഹോട്ടൽസ്, കോൺകോർഡ് ബയോടെക്, പ്രോവോഗ് ഇന്ത്യ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ഡയറക്ടറുമായിരുന്നു രാകേഷ് ജുൻജുൻവാല.


ALSO READ: Rakesh Jhunjhunwala Death: ഓഹരി നിക്ഷേപകനും ശതകോടീശ്വരനുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു


കോളേജ് കാലം മുതൽ ആരംഭിച്ച അദ്ദേഹത്തിൻറെ ഓഹരി നിക്ഷേപം 2018 സെപ്തംബറിൽ 11,000 കോടി മൂലധനത്തിലേക്ക് എത്തി. 1985-ൽ വെറും 5000 രൂപയായിരുന്നു അദ്ദേഹത്തിൻറെ നിക്ഷേപം. രാജ്യത്തെ തന്നെ നിരവധി സംരംഭങ്ങളിൽ അദ്ദേഹത്തിന് നിക്ഷേപമുണ്ട്. ഇന്ത്യയുടെ വാറൻ ബഫറ്റ് എന്ന് അറിയപ്പെട്ട ജുൻജുൻവാലയുടെ ആസ്തി 4000 കോടിയിലധികം രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.