രാമക്ഷേത്ര നിർമ്മാണം അടുത്ത വർഷം ഒക്ടോബറിൽ തുടങ്ങും: വി.എച്ച്.പി
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം 2018 ഒക്ടോബറിൽ തുടങ്ങുമെന്ന് വി.എച്ച്.പി. അന്താരാഷ്ട്ര ജോയിൻറ് സെക്രട്ടറി സുരേന്ദ്ര കുമാർ ജെയിന്‍. കർണാടകയിലെ ഉഡുപ്പിയിൽ നടക്കുന്ന ധർമ്മ സന്‍സദില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
ഉഡുപ്പി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം 2018 ഒക്ടോബറിൽ തുടങ്ങുമെന്ന് വി.എച്ച്.പി. അന്താരാഷ്ട്ര ജോയിൻറ് സെക്രട്ടറി സുരേന്ദ്ര കുമാർ ജെയിന്‍. കർണാടകയിലെ ഉഡുപ്പിയിൽ നടക്കുന്ന ധർമ്മ സന്‍സദില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
രാമക്ഷേത്രത്തിന്റെ ഭരണനിർവഹണ കാര്യങ്ങൾ ഹിന്ദുക്കളായിരിക്കും നിർവഹിക്കുകയെന്നും അടുത്ത ധർമ്മ സന്‍സദ് അയോധ്യയിലായിരിക്കും നടക്കുക എന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സുരേന്ദ്ര കുമാർ ജെയിന്‍റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. രാമക്ഷേത്ര നിര്‍മ്മിതിക്കായി സമാഹരിച്ച കല്ലുകള്‍ രാമ ക്ഷേത്ര നിര്‍മ്മിതിയ്ക്ക് മാത്രമേ ഉപയോഗിക്കൂ എന്നും, അവിടെ മറ്റൊരു നിര്‍മ്മാണവും ഉണ്ടാവില്ല എന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടിരുന്നു.
അതേ സമയം, ബാബറി തർക്കവുമായി ബന്ധപ്പെട്ട കേസുകൾ ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
നിയമ നടപടി ക്രമങ്ങൾ സുപ്രീം കോടതിയിൽ ഏതാണ്ട് പൂർണമായ അവസ്ഥയിലാണുള്ളത്.