ന്യൂഡൽഹി: Omicron Variant: കൊറോണ വകഭേദമായ ഒമിക്രോൺ വൈറസ് (omicron coronavirus)  രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ വിദേശ രാജ്യങ്ങളിൽ നിന്നും (international travellers) ഇന്ത്യയിലെത്തുന്നവർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെത്തുന്നവർ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് യാത്രയ്ക്ക് മുൻപുള്ള 14 ദിവസത്തെ വിവരങ്ങൾ നൽകണം. ഒപ്പം 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പോർട്ടലിൽ ഉൾപ്പെടുത്തണം. മാത്രമല്ല നൽകിയ ഈ വിവരങ്ങൾ ശരിയാണെന്ന് സ്വയം സാക്ഷൃപ്പെടുത്തണം. ഈ വിവരങ്ങൾ https://www.newdelhiairport.in/airsuvidha/apho-registration ലിങ്കിലൂടെ വേണം നൽകേണ്ടത്. വിവരങ്ങളിൽ തെറ്റുണ്ടെന്ന് കണ്ടെത്തിയാൽ  നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 


Also Read: Omicron Variant: Covid വാക്സിനുകൾ Omicron വകഭേദത്തെ തടുക്കുമോ? AIIMS മേധാവി പറയുന്നത് ശ്രദ്ധിക്കൂ


കൊറോണ വകഭേദമായ ഒമിക്രോൺ (Omicron) റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരാകണമെന്നും. ഫലം കിട്ടിയ ശേഷമേ വിമാനത്താവളത്തിൽ നിന്നും പോകാൻ പാടുള്ളുവെന്നും. ഫലം നെഗറ്റീവായാലും ഒരാഴ്ച വീട്ടിൽ നിരീക്ഷണം നിർബന്ധമാണെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. 


ഈ നിബന്ധനകൾ കപ്പൽ മാർഗം രാജ്യത്ത് എത്തുന്നവർക്കും ബാധകമാണ്. നിബന്ധനകൾ ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. അതേ സമയം ഒമിക്രോണ്‍ (Omicron) ഇതിനോടകം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്ക, ബ്രിട്ടണ്‍, ജർമ്മനി, ഓസ്ട്രിയ, ഹോങ്കോങ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് യാത്ര വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം പല രാജ്യങ്ങളും ശക്തമാക്കിയിട്ടുണ്ട്. 


Also Read: Omicron covid variant | ദക്ഷിണാഫ്രിക്കയിൽനിന്നുള്ളവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്തി മുംബൈ


ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗം സാഹചര്യം പരിശോധിച്ച് മാത്രമേ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമാകൂവെന്നും റിപ്പോർട്ടുണ്ട്. 


ഒമിക്രോണിന്‍റെ (Omicron) തീവവ്യാപന ശേഷി സംബന്ധിച്ച് വ്യക്തമായ തെളിവില്ലാത്ത സാഹചര്യത്തിൽ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നുവെങ്കിലും  ജാഗ്രതയിലാണ് സര്‍ക്കാര്‍.  ഇതിന്റെ അടിസ്ഥാനത്തിൽ കൊറോണ കേസുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കി നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. 


Also Read: Horoscope November 29, 2021: ഇന്ന് മിഥുന രാശിക്കാർ ഭക്ഷണപാനീയങ്ങൾ ശ്രദ്ധിക്കുക, ഉദരസംബന്ധമായ രോഗങ്ങൾ ശല്യപ്പെടുത്തിയേക്കും 


കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം ഹൈ-റിസ്‍ക് രാജ്യങ്ങള്‍ യു.കെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്‍സ്വാന, ചൈന, മൌറീഷ്യസ്, ന്യൂസിലൻഡ്, സിംബാവെ, സിംഗപ്പൂര്‍, ഹോങ്കോങ്, ഇസ്രയേല്‍ എന്നിവയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.