New Delhi: വിവാദമായി സുപ്രീംകോടതി ജഡ്ജിയുടെ    Will you marry her എന്ന ചോദ്യം...   ബലാല്‍സംഗക്കേസിലെ ഇരയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ സുപ്രിംകോടതി ജഡ്ജി രാജിവക്കണമെന്ന ആവശ്യവുമായി വനിതാ സംഘടനകള്‍  രംഗത്ത്


COMMERCIAL BREAK
SCROLL TO CONTINUE READING

ബലാല്‍സംഗക്കേസ്  (Rape) റദ്ദാക്കണമെന്ന പ്രതിയുടെ പരാതി പരിഗണിക്കുന്ന അവസരത്തില്‍, ബലാത്സംഗം  ചെയ്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുമോ?  എന്നും പരസ്പര സമ്മത്തോടെയുള്ള ലൈംഗിക ബന്ധം ക്രൂരമായാല്‍ ബലാത്സംഗം ആകുമോ?  എന്നും ജസ്റ്റിസ് ബോംബ്‌ഡെ  (S A Bobde) ചോദിച്ചിരുന്നു. ഈ പരാമര്‍ശം ഏറെ വിവാദത്തിന് വഴി തെളിച്ചിരുന്നു. സിപിഐ നേതാവ് ആനി രാജ ഉള്‍പ്പടെയുള്ള വനിതാ അവകാശ പ്രവര്‍ത്തകരാണ് ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോംബ്‌ഡെയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തുവന്നിരിയ്ക്കുന്നത്.


ഇരയെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെടുന്നത് സ്ത്രീത്വത്തിന് എതിരായ നിലപാടാണെന്ന് വനിതാ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. CJI ബോംബ്‌ഡെ രാജിവയ്ക്കണമെന്നാണ് നാലായിരത്തിലധികം പ്രമുഖര്‍ അടങ്ങിയ വനിതാ സംഘടനകളുടെ സംയുക്ത ആവശ്യം. വനിതാ അവകാശ പ്രവര്‍ത്തകരായ ആനി രാജ, മറിയം ധവാലെ, കവിത കൃഷ്ണന്‍, കമല ഭാഷിന്‍, മീര സംഘമിത്ര അടക്കമുള്ളവരാണ് ചീഫ് ജസ്റ്റിസ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.


സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ  പരാമര്‍ശം മറ്റ് കോടതികള്‍ക്കും ജഡ്ജിമാര്‍ക്കും  പോലീസിനും അടക്കം നല്‍കുന്ന സന്ദേശം തെറ്റാണെന്നും  ഇത്തരം പ്രസ്താവനകള്‍ പ്രതിഷേധിക്കുന്ന സ്ത്രീകളെ കൂടുതല്‍ നിശബ്ദരാക്കാന്‍ മാത്രമേ ഉതകൂവെന്നും വനിതാ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. വിവാഹം ബലാല്‍സംഗത്തിനുള്ള ലൈസന്‍സാണ് എന്ന സന്ദേശമാണ് സുപ്രീംകോടതി ജഡ്ജി അക്രമിക്ക് നല്‍കുന്നത് എന്നും   വനിതാ അവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. 


സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബ്രിന്ദ കാരാട്ട് ഈ വിഷയത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഭാവിയിലും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളിലെ പ്രതികളെ സഹായിക്കാന്‍ ഉപയോഗിക്കപ്പെടും അതിനാല്‍ ഈ പരാമര്‍ശം പിന്‍വലിക്കണം എന്ന് ബ്രിന്ദ കാരാട്ട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. പരമോന്നത നീതി പീഠം സ്ത്രീകളെ ഉപദ്രവിക്കുന്നവരെ സംരക്ഷിക്കുന്നതിന് പകരം  ആക്രമിക്കപ്പെടുന്ന സ്ത്രീകൾക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും  അവര്‍ കത്തില്‍ പറഞ്ഞിരുന്നു.


പതിനാറുകാരിയെ ബലാത്സംഗം ചെയ്ത സര്‍ക്കാര്‍ ജീവനക്കാരനോട് പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ഹര്‍ജി പരിഗണിച്ച വേളയില്‍ ചോദിച്ചത്. വിവാഹത്തിന് തയ്യാറാണെങ്കിൽ  സഹായിക്കാമെന്ന പരാമര്‍ശവും കോടതി നടത്തിയിരുന്നു.  ഇതാണ് വിവാദത്തിന് വഴി തെളിച്ചത്. 


സുപ്രീംകോടതിയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ  പ്രതിയുടെ ജാമ്യാപേക്ഷയില്‍ വാദം കേൾക്കവേയാണ് പ്രതിയായ മഹാരാഷ്ട്ര സർക്കാർ ജീവനക്കാരൻ മോഹിത് സുഭാഷ് ചാവാനോട്  ഇത്തരത്തിലൊരു ചോദ്യം CJI ഉന്നയിച്ചത്. 


Also read: Supreme Court: സര്‍ക്കാരിന്‍റെ അഭിപ്രായത്തോട് വിയോജിക്കുന്നത് രാജ്യദ്രോഹമല്ല, സുപ്രീംകോടതി


രണ്ടു സംഭവങ്ങളിലെ വാദങ്ങള്‍ക്കിടെ നടന്ന പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിവാദമായിരിയ്ക്കുന്നത്  


വിവാദമായ രണ്ടാമത്തെ  സംഭവം നടക്കുന്നത് 2019ലാണ്.  വിനയ് പ്രതാപ് സിംഗ് ഇരയോടൊപ്പം ഭാര്യാഭർത്താക്കന്മാരെ പ്പോലെ ((Live in Relation) നോയിഡയിൽ രണ്ടുവർഷക്കാലം  താമസിച്ചു.  2019ലാണ്  വിനയ് പ്രതാപ് സിംഗിനെതിരെ  വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി യുവതി പരാതി  നല്‍കുന്നത്. അതിന് ഒരു വര്‍ഷം മുന്‍പ്  ആരോപി മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. 2019 ഏപ്രിലിൽ പ്രതി FIRനെതിരെ   അലഹബാദ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. എന്നാല്‍, അറസ്റ്റുചെയ്യാനായിരുന്നു കോടതിയുടെ  ഉത്തരവ്. ഇതിനെതിരെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.  ഹര്‍ജി പരിഗണിച്ച കോടതി അറസ്റ്റ് ഒഴിവാക്കാൻ എട്ട് ആഴ്ചത്തെ  മൊറട്ടോറിയം നൽകിയിരിയ്ക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക