സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം: Tamilnadu DGPക്കെതിരെ കേസെടുത്തു,അന്വേഷണത്തിന് ആറം​ഗ പ്രത്യേക സംഘം

അഡീഷണൽ ചീഫ് സെക്രട്ടറി ജയശ്രീ രഘുനന്ദന്റെ മേൽനോട്ടത്തിൽ ആറംഗ അന്വേഷണ സമിതിയേയും സർക്കാർ നിയോഗിച്ചിരുന്നു.

Written by - Zee Hindustan Malayalam Desk | Last Updated : Mar 1, 2021, 01:56 PM IST
  • പ്രാഥമിക നടപടിയെന്നോണം രാജേഷ് ദാസിനെ നിലവിലെ തസ്തികയിൽ നിന്നു തരം താഴ്ത്തുകയും ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു.
  • കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സന്ദർശനവുമായാണ് എസ്.പിയും,ഡി.ജി.പിയും എത്തിയത്.
  • ചെന്നൈയിലുള്ള ​ഹോം സെക്രട്ടറിയെ നേരിട്ട് കാണാൻ പോവുന്നതിനിടെ വനിതാ എസ്.പിയെ തഞ്ഞ ചെങ്കൽപേട്ട് എസ്.പി ഡി.കണ്ണനെതിരെയും കേസെടുത്തിട്ടുണ്ട്.
സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം: Tamilnadu DGPക്കെതിരെ കേസെടുത്തു,അന്വേഷണത്തിന് ആറം​ഗ പ്രത്യേക സംഘം

ചെന്നൈ: വനിതാ എസ്.പിയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് (Tamilnadu DGP) ഡി.ജി.പിക്കെതിരെ കേസെടുത്തു.തമിഴ്‌നാട് ഡി.ജി.പി രാജേഷ് ദാസിനെതിരെയാണ് കേസ്. സി.ബി.സി.ഐ.ഡി കേസെടുത്തത്. തമിഴ്നാട് പോലീസിലെ സ്പെഷ്യൽ ഡി.ജി.പിയുടെ തസ്തികയിലാണ് രാജേഷ്ദാസ് ജോലി ചെയ്യുന്നത്.

ഒാദ്യോ​ഗിക വാഹനത്തിൽ വനിതാ എസ്.പിയെ (SP) നിർബന്ധിച്ചു കയറ്റാൻ ശ്രമിച്ചുവെന്നും  അപമര്യാദയായി പെരുമാറിയെന്നുമാണ് കേസ്സ്. സംഭവത്തിന് ശേഷം എസ്.പി നേരിട്ട് മുഖ്യമന്ത്രിക്കും,ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നു.പരാതിയെ തുടർന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ജയശ്രീ രഘുനന്ദന്റെ മേൽനോട്ടത്തിൽ ആറംഗ അന്വേഷണ സമിതിയേയും സർക്കാർ നിയോഗിച്ചിരുന്നു.

ALSO READ : Delhi Blast: അന്വേഷണം എന്‍.ഐ.എക്ക് കൈമാറി,ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേത്

പ്രാഥമിക നടപടിയെന്നോണം  രാജേഷ് ദാസിനെ നിലവിലെ തസ്തികയിൽ നിന്നു തരം  താഴ്ത്തുകയും ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സന്ദർശനവുമായാണ് എസ്.പിയും,ഡി.ജി.പിയും (DGP) എത്തിയത്.അതിനിടയിൽ ചെന്നൈയിലുള്ള ​ഹോം സെക്രട്ടറിയെ നേരിട്ട് കാണാൻ പോവുന്നതിനിടെ വനിതാ എസ്.പിയെ തഞ്ഞ ചെങ്കൽപേട്ട് എസ്.പി ഡി.കണ്ണനെതിരെയും കേസെടുത്തിട്ടുണ്ട്. വനിതാ എസ്.പി പരാതി നൽകാനാണ് പോവുന്നതെന്ന് പറഞ്ഞ് സ്ട്രൈക്കിങ്ങ് ഫോഴ്സിനെ ഉപയോ​ഗിച്ച് കണ്ണൻ തടയുകയായിരുന്നു. 

ALSO READ: Assembly Election 2021: നിയമസഭ തിരഞ്ഞെടുപ്പ് തിയതികളും മറ്റ് വിശദാംശങ്ങളും

എന്നാൽ തനിക്ക് ഇതേ കുറിച്ച് ഒന്നുമറിയില്ലായിരുന്നു വനിതാ എസ്.പിയുടെ വാഹനം തടയാനാണ് ഡി.ജി.പി പറഞ്ഞത് അത് മാത്രമെ താൻ ചെയ്തുവുള്ളു എന്നുമാണ് അദ്ദേഹം പറഞ്ഞത്. ​ഐ.പി.സി (Ipc) 354 സ്ത്രീകളെ അപമാനിച്ച കേസ്,തമിഴ്നാട് Prevention of Women Harassment Act തുടങ്ങി വിവിധ വകുപ്പുകൾ രാജേഷ്ദാസിനെതിരെ ചുമത്തും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

More Stories

Trending News