മുംബൈ: വ്യവസായ പ്രമുഖൻ പത്മവിഭൂഷൺ രത്തൻ ടാറ്റയുടെ വിയോ​ഗം രാജ്യത്തിന് തീരാനഷ്ടമാണ്. രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചിച്ച് സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്. വളരെയധികം വേദനയോടെയാണ് രത്തൻ ടാറ്റയുടെ വിയോ​ഗ വാർത്തയെ ഉൾക്കൊണ്ടത്. ഇന്ത്യയിലെ പല തലമുറകൾക്ക് നേതൃപാടവത്തിന്റെയും ദാർശനികതയുടെയും അനുകമ്പയുടെയും വഴിവിളക്കായിരുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉന്നമനത്തിൽ വലിയ പങ്കുവഹിച്ച, ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ സംഭാവനകൾ നൽകിയ വ്യവസായ പ്രമുഖനെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി ഒരു ' ജീവചരിത്ര ചിത്രം ' (Biographical film on the life of Ratan Tata Ji) നിർമിക്കുമെന്ന്  സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ പുനിത് ​ഗോയങ്ക പറഞ്ഞു. മഹാനായ രത്തൻ ടാറ്റയെ ആദരിക്കുന്നതിനും അദ്ദേഹത്തിന്റെ സംരംഭങ്ങളിലൂടെ ലോകത്തിന് അദ്ദേഹം നൽകിയ മികച്ച സ്വാധീനത്തെ ഓർമ്മിക്കുന്നതിനുമായാണ് ചിത്രം ഒരുക്കുന്നതെന്ന് പുനിത് ​ഗോയങ്ക വ്യക്തമാക്കി.


ALSO READ: നിരത്തുകളിലെ ഇത്തിരിക്കുഞ്ഞൻ, 'നാനോ'; സാധാരണക്കാരന് വേണ്ടി രത്തൻ ടാറ്റ കണ്ട സ്വപ്നം


രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ സീ എന്റർടെയ്ന്റ് ​ഗ്രൂപ്പിന്റെ ദുഖം പങ്കുവയ്ക്കുന്നുവെന്ന് സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് ചെയർമാൻ ആർ ​ഗോപാലൻ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് പഠിക്കാനും ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനം ആകാനും അദ്ദേഹത്തിന്റെ പാത പിന്തുടരാനും ജീവചരിത്ര ചിത്രം സഹായിക്കുമെന്ന് അദ്ദേഹം പറ‍ഞ്ഞു. ടാറ്റ സൺസിൽ നിന്ന് അനുമതി വാങ്ങിയതിന് ശേഷമാകും പദ്ധതിയുമായി മുന്നോട്ട് പോകുക. ഈ ചിത്രത്തിൽ നിന്ന് ലഭിക്കുന്ന പണം സാമൂഹിക ആവശ്യങ്ങൾക്കും ദുരിതബാധിതരെ സഹായിക്കുന്നതിനും സംഭാവന ചെയ്യും. ഇതിനായി സീ സ്റ്റുഡിയോസ് വിയോണുമായി (WION) സഹകരിക്കും. അതുവഴി 190ൽ അധികം രാജ്യങ്ങളിൽ എത്താൻ സാധിക്കും.


രത്തൻ ടാറ്റ ആ​ഗോളതലത്തിൽ ബഹുമാനം നേടിയ വ്യക്തിത്വമാണ്. രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിക്കുന്നുവെന്ന് സീ മീഡിയ സിഇഒ കരൺ അഭിഷേക് പറഞ്ഞു. രാജ്യത്തിന്റെ മികച്ച വ്യക്തിത്വം എന്ന നിലയിൽ അദ്ദേഹത്തിന്റെ ഡോക്യുമെന്ററി ചെയ്യുന്നതിന് അഭിമാനപൂർവം മുൻപോട്ട് വരുന്നുവെന്നും ഇത് വരും തലമുറയ്ക്കും പ്രചോദനം നൽകുമെന്നും സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫീസർ ഉമേഷ് ബൻസാൽ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.