ന്യൂഡൽഹി: അസമിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'അസം ബൈഭവ്' (Assam Baibhav Award) പുരസ്‌കാരം രത്തൻ ടാറ്റയ്‌ക്ക്. അസമിലെ ജനങ്ങൾക്കായി രത്തൻ ടാറ്റ (Ratan Tata) ചെയ്യുന്ന സേവനങ്ങൾ കണക്കിലെടുത്താണ് ഈ ബഹുമതി. ഗുവാഹത്തിയിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ ബഹുമതി സമ്മാനിക്കും. ഗവർണർ പ്രൊഫ. ജഗദീഷ് മുഖിയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ചടങ്ങിൽ പങ്കെടുക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത് രത്തൻ ടാറ്റ (Ratan Tata) ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ല പകരം അദ്ദേഹത്തിന്റെ പ്രതിനിധി അവാർഡ് സ്വീകരിക്കും. 


Also Read: രോഗബാധിതനായ മുന്‍ ജീവനക്കാരനെ കാണാന്‍ മുതലാളി എത്തി, അത് ആരെന്നല്ലേ?


അസം ബൈഭവ് ബഹുമതി നൽകുന്നതിനായി തന്നെ പരിഗണിച്ചതിന് രത്തൻ ടാറ്റ അസം സർക്കാരിനോട് നന്ദി അറിയിച്ചു. ഈ തീരുമാനം എന്റെ മനസിനെ ആഴത്തിൽ സ്പർശിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് അയച്ച കത്തിൽ കുറിച്ചിട്ടുണ്ട്.


Also Read: Netaji Statue : ഇന്ത്യാഗേറ്റില്‍ നേതാജിയുടെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു


ആസാം ജനതയുടെ ക്ഷേമത്തിനായുള്ള നിങ്ങളുടെ വ്യക്തിപരമായ പ്രവർത്തനങ്ങളുടെ ആരാധകനാണ് ഞാനെന്നും അതിനാൽ നിങ്ങളിൽ നിന്ന് ഈ അവാർഡ് സ്വീകരിക്കുന്നത് നല്ലൊരു ബഹുമതി ആണെന്നും എന്നാൽ ആരോഗ്യ പ്രശനങ്ങളുടെ കാരണത്താൽ ചടങ്ങിൽ അവാർഡ് നേരിട്ട് വാങ്ങാൻ കഴിയില്ലയെന്നും രത്തൻ ടാറ്റ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അസം സൗരവ്, അസം ഗൗരവ് എന്നീ സിവിലിയൻ ബഹുമതികളും ഇന്ന് സമ്മാനിക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.