അമരാവതി: യേശു ക്രിസ്തുവിന്‍റെ ചിത്രം പ്രിന്‍റ് ചെയ്ത് പുറത്തിറക്കിയ റേഷന്‍കാര്‍ഡ് സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വിശദീകരണവുമായി ആന്ധ്രപ്രദേശ്‌ സര്‍ക്കാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

റേഷന്‍ കാര്‍ഡിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ആന്ധ്രാ പ്രദേശ് സര്‍ക്കാരിനെതിരെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. 


സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി ആന്ധ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. വദ്‌ലാമുരു ഗ്രാമത്തിലെ റേഷന്‍ ഡീലറായ മ൦ഗാദേവിയുടെ  ഭര്‍ത്താവാണ് ഇതിനു പിന്നില്‍ എന്നാണ് ആന്ധ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 


ടിഡിപി പാര്‍ട്ടി അംഗമായ ഇദ്ദേഹം ആശയപ്രചരണത്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്‌തെന്നും വൈഎസ്ആര്‍സിപി സര്‍ക്കാര്‍ വ്യക്തമാക്കി.


സമാന രീതിയില്‍ 2016ല്‍ ഇയാള്‍ റേഷന്‍കാര്‍ഡിനു മേല്‍ സായി ബാബയുടെ ചിത്രവും 2017ലും '18ലും ബാലാജിയുടെ ഫോട്ടോയും പ്രിന്‍റ് ചെയ്തിരുന്നു.


ഇയാള്‍ കടുത്ത ടിഡിപി അനുഭാവിയാണെന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ആളല്ലെന്നും സംഭവത്തില്‍ നടപടിയെടുക്കുമെന്നും ആന്ധ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.