പട്ന: അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി 11 ലക്ഷം രൂപ സംഭവന നൽകി കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. തന്റെ സംഭാവന അദ്ദേഹം ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറി. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന്റെ (Ram Temple Construction) ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്ന് രവിശങ്കർ പ്രസാദ് (Ravi Shankar Prasad) അറിയിച്ചു.  അദ്ദേഹം 11 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്. 


Also Read: Gautam Gambhir: രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി ഗൗതം ഗംഭീര്‍


പട്നയിലെ ആർഎസ്എസ് ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ രവിശങ്കർ പ്രസാദിൽ (Ravi Shankar Prasad) നിന്നും ബീഹാറിന്റെയും ഝാർഖണ്ഡിന്റെയും ചുമതലയുള്ള ആർഎസ്എസ് റീജിയണൽ ജനറൽ സെക്രട്ടറിയായ മോഹൻ സിംഗ്, ആർഎസ്എസ് ബീഹാർ പ്രാന്ത് പ്രചാർ പ്രമുഖ് രാജേഷ് പാണ്ഡെ എന്നിവരാണ് ചെക്ക് ഏറ്റുവാങ്ങിയത്.  


ചെക്ക് കൈമാറിക്കൊണ്ട് അദ്ദേഹം പറഞ്ഞത് രാം ലല്ലയുടെ അഭിഭാഷകനായി കേസ് വാദിച്ചിട്ടുണ്ടെന്നും സുപ്രീംകോടതിയിൽ (Supreme Court) കേസ് വാദിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്നുമാണ്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.