ഛത് പുജയോടനുബന്ധിച്ച് ബിഹാറിലേക്ക് പോകുന്നവർക്കായി റെയിൽവേ 124 പ്രത്യേക ട്രേയിനുകൾ ഏർപ്പെടുത്തി
Train service: ഒക്ടോബർ 26 മുതൽ 124 പൂജ സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ സി പി ആർ ഒ വീരേന്ദ്ര കുമാർ വ്യക്തമാക്കി
പട്ന: ഛത് പൂജ സ്പെഷ്യൽ ട്രെയിനുകൾ ഇന്ന് മുതൽ സർവീസ് ആരംഭിക്കും. സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ബിഹാറിലേക്ക് ഡൽഹി, അമൃത്സർ, ഫിറോസ്പൂർകാന്റ്, റാണികമലാപതി, ജബൽപൂർ,റാഞ്ചി, തുടങ്ങിയ വിവിധ നഗരങ്ങളിലേക്കും തിരിച്ച് ബിഹാറിലേക്കുമുള്ള യാത്രകൾക്ക് തടസ്സമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഒക്ടോബർ 26 മുതൽ 124 പൂജ സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ സി പി ആർ ഒ വീരേന്ദ്ര കുമാർ വ്യക്തമാക്കിയിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ചീഫ് സെക്രട്ടറി റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും സ്പെഷ്യൽ ട്രെയിൻ സർവീസ് സംബന്ധിച്ച വിവരങ്ങൾ ആരായുകയും ചെയ്തു.