ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഡയറക്ടര്‍ വിരാള്‍ ആചാര്യ രാജിവെച്ചു. കാലാവധി തീരാന്‍ ഇനിയും ആറുമാസം ബാക്കി നില്‍ക്കെയാണ് അദ്ദേഹം രാജിവെച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2017 ലാണ് വിരാള്‍ ആചാര്യയെ ഗവര്‍ണറായി റിസര്‍വ് ബാങ്ക് നിയമിച്ചത്. ആര്‍ബിഐ അക്കാദമിയുടെ ഉപദേശക സമിതി അംഗമായി പ്രവര്‍ത്തിക്കവെയായിരുന്നു ആചാര്യയെ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ബിസിനസ് സ്കൂളില്‍ പ്രൊഫസറായിരുന്ന അദ്ദേഹം അവിടേക്ക് മടങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.


ആര്‍ബിഐയുടെ ധനനയ രൂപീകരണത്തിന്‍റെ ചുമതലയായിരുന്നു വിരാള്‍ ആചാര്യക്ക്.  വളര്‍ച്ച, പണപ്പെരുപ്പം തുടങ്ങിയ കാര്യങ്ങളില്‍ ഗവര്‍ണര്‍ ശശികാന്ത ദാസുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 


ആദ്യ നരേന്ദ്രമോദി സര്‍ക്കാര്‍ വിരാള്‍ ആചാര്യക്ക് മുന്‍പ് നിയമിച്ച ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നേരത്തെ രാജിവച്ചിരുന്നു. വിരാള്‍ ആചാര്യയെ കൂടാതെ എന്‍.എസ്‌.വിശ്വനാഥന്‍, ബി.പി.കണുങ്കോ, മഹേഷ്‌ കുമാര്‍ എന്നിവരാണ്‌ മറ്റ് ഡെപ്യുട്ടി ഗവര്‍ണര്‍മാര്‍.