ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്ക് നല്‍കിയത് 2.50 ലക്ഷം കോടി രൂപ. ആര്‍ബിഐയുടെ വരുമാനത്തിന്‍റെ 75 ശതമാനം വരുമിത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഫിനാന്‍സ് അക്കൗണ്ട് പരിശോധിച്ച ശേഷം കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) ആണ് പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2013-14 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ ആര്‍ബിഐയുടെ വരുമാനം 3.3 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ 2.48 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് കൈമാറിയത്. എറ്റവും കൂടുതല്‍ ലാഭവീതം ആര്‍ബിഐ നല്‍കിയത് 2015-16ലാണ്. വരുമാനത്തിന്‍റെ 83 ശതമാനം വരുമിത്.


നോട്ട് നിരോധനത്തിന്‍റെ ഫലമായി പുതിയ കറന്‍സി നോട്ടുകള്‍ അച്ചടിക്കേണ്ടി വന്നതിനാല്‍ 2017-18ല്‍ ആര്‍ബിഐയുടെ ചെലവ് 31,000 കോടി രൂപയായി കൂടി. ഈ കാലയളവ് ഒഴികെ എല്ലാ വര്‍ഷവും ശരാശരി 65,000 കോടി രൂപ ആര്‍.ബി.ഐ. സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്.