Hdfc: എച്ച്.ഡി.എഫ്.സിക്ക് 10 കോടി രൂപ പിഴ,ബാങ്കിങ്ങ് നിയന്ത്രണ നിയമം ലംഘിച്ചതാണ് കാരണം
ബാങ്കിങ് നിയന്ത്രണ നിയമം 6 (2), 8 എന്നീ വകുപ്പുകളുടെ ലംഘനം എച്ച്.ഡി.എഫ്.സി നടത്തിയതിനെ തുടർന്നാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം
Newdelhi:ബാങ്കിങ്ങ് നിയന്ത്രണ നിയമം ലംഘിച്ചതിനെ തുടർന്ന് എച്ച്.ഡി.എഫ്.സി ബാങ്കിന് റിസർവ്വ് ബാങ്കിൻറെ 10 കോടി രൂപ പിഴ. രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് എച്ച്.ഡി.എഫ്.സി.
ബാങ്കിങ് നിയന്ത്രണ നിയമം 6 (2), 8 എന്നീ വകുപ്പുകളുടെ ലംഘനം എച്ച്.ഡി.എഫ്.സി നടത്തിയതിനെ തുടർന്നാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. അപാകതകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് റിസ്സർവ്വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
Also Read: Lakshadweep issue: ലക്ഷദ്വീപിലെ വിവാദ പരിഷ്‌കരണ നടപടികള്‍ക്ക് സ്റ്റേ ഇല്ല, വിശദീകരണം തേടി ഹൈക്കോടതി
നിയമ പ്രകാരം സാധനങ്ങള്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ബാങ്കുകള്‍ക്ക് അനുവാദമില്ല. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പ് 47A (1) (c), വകുപ്പ് 46 (4) (i) എന്നിവ പ്രാകരമുള്ള അധികാരം മുന്‍നിര്‍ത്തിയാണ് റിസര്‍വ് ബാങ്ക് എച്ച്‌ഡിഎഫ്‌സി ബാങ്കിന് 10 കോടി രൂപ പിഴ വിധിച്ചത്.
ഇതിന് മുൻപും നിരവധി തവണ സ്വകാര്യ ബാങ്കുകൾക്ക് ഇത്തരത്തിൽ റിസർവ്വ് ബാങ്ക് പിഴ ഇട്ടിരുന്നു. ഏതായാലും വിഷയത്തിൽ കൂടുതൽ നിയമപരമായ വ്യക്തതകൾക്കായി എച്ച്.ഡി.എഫ്.സിയും തയ്യാറെടുക്കുകയാണ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...