2000രൂപയുടെ കറന്‍സി ആര്‍ബിഐ പുറത്തിറക്കുന്നു. ഇതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മൈസൂറിലെ കറന്‍സി പ്രിന്‍റിംഗ് പ്രസിലാണ് 2000 രൂപയുടെ കറന്‍സികള്‍ അച്ചടിച്ചിരിക്കുന്നത്. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും കള്ളനോട്ടുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് 2000 രൂപാ നോട്ട് പുറത്തിറക്കുന്നതെന്നാണ് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നോട്ടുകളുടെ ആദ്യ ഘട്ട പ്രിന്റിംഗ് മൈസൂരിലെ പ്രിന്റിംഗ് കേന്ദ്രത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ നോട്ടുകള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണെന്നും ബിസിനസ് ലൈന്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 



കള്ളപ്പണം തടയുന്നതിനു വേണ്ടി അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ പിന്‍വലിക്കമെന്ന് ആവശ്യമുയരുന്നതിനിടെയാണ് 2000 രൂപാ നോട്ട് പുറത്തിറക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കറന്‍സിയുടെ ചിത്രങ്ങളും പ്രചരിച്ച് തുടങ്ങിയിരിക്കുന്നത്.


എന്നാല്‍ ഇത് തന്നെയാണോ ആര്‍ബിഐ പുറത്തിറക്കുന്ന കറന്‍സി എന്ന് വ്യക്തമായിട്ടില്ല. എന്നാല്‍, ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരോ റിസര്‍വ് ബാങ്കോ പ്രതികരിച്ചിട്ടില്ല. നിലവിലെ ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ രൂപ 1000 രൂപ നോട്ടാണ്.


ഇതിനു മുന്‍പ് മുമ്പ് അയ്യായിരത്തിന്‍റെയും പതിനായിരത്തിന്‍റെയും നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ വ്യാജനോട്ടുകള്‍  വ്യപകമായതോടെ രണ്ടും പിന്‍വലിക്കേണ്ട സാഹചര്യമാണുണ്ടായത്.