Rs 2000 Note Withdraw: 2000 രൂപ മൂല്യമുള്ള കറന്‍സി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിയ്ക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അകഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.  RBI നിര്‍ദ്ദേശം അനുസരിച്ച് 2023 മെയ് 23 മുതൽ  സെപ്റ്റംബര്‍ 30 വരെ രാജ്യത്തെ ഏത് ബാങ്കിലും 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കുകയോ മറ്റ് മൂല്യങ്ങളുടെ കറന്‍സി നോട്ടുകളാക്കി മാറ്റുകയോ ചെയ്യാവുന്നതാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Mutilated 2000 rupees note: 2000 രൂപയുടെ കീറിയ നോട്ട് നിങ്ങളുടെ പക്കല്‍ ഉണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക


2000 രൂപ മൂല്യമുള്ള കറന്‍സി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ച അവസരത്തിലും നിങ്ങളുടെ കൈവശമുള്ള  2000 രൂപയുടെ നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ  നിയമപരമായി തുടരുമെന്നും RBI അറിയിയ്ക്കുന്നു.  


Also Read:  Fuel Price Update: സാധാരണക്കാര്‍ക്ക് സന്തോഷവാര്‍ത്ത, പെട്രോൾ, ഡീസൽ വില ഉടന്‍ കുറഞ്ഞേക്കും!! 
 
സൗജന്യമായി ആളുകള്‍ക്ക് 2000 രൂപ നോട്ടുകൾ മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളാക്കി മാറ്റാവുന്നതാണ്.
അക്കൗണ്ട് ഇല്ലാത്തവര്‍ക്കും തങ്ങളുടെ പക്കല്‍ ഉള്ള 2,000 രൂപയുടെ നോട്ടുകൾ ഏത് ബാങ്ക് ശാഖയിലും   മാറ്റാന്‍ സാധിക്കും. ഇതിന് ഒരു രേഖകളുടെയും ആവശ്യമില്ല എന്നും  റിസര്‍വ് ബാങ്ക് അറിയിയ്ക്കുന്നു.


എന്നാല്‍, രണ്ടാഴ്ചയ്ക്കകം പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 50 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി മോണിറ്ററി റിവ്യൂ പോളിസി (MPC) പ്രഖ്യാപിച്ചതിന് ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.


 2000 രൂപ നോട്ടുകളുടെ 85% വും ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നുണ്ടെന്നും ബാക്കിയുള്ള നോട്ടുകൾ ചെറിയ നോട്ടുകളാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം സമ്പദ്‌വ്യവസ്ഥയിൽ 'വളരെ പരിമിതമായ' ആഘാതം മാത്രമേ സൃഷ്ടിക്കൂ എന്നും അദ്ദേഹം -പറഞ്ഞു. 


രാജ്യത്ത് നിലവിലുള്ള  മൊത്തം കറൻസികളില്‍  വെറും 10.8 %ക മാത്രമാണ് 2000 രൂപ നോട്ടിന്‍റെ വിഹിതം.  2016ല്‍ നടന്ന നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായ പണക്ഷാമം പരിഹരിക്കാനാണ് 2000 രൂപ നോട്ട് RBI പുറത്തിറക്കിയത് എന്നും അദ്ദേഹം പറഞ്ഞു. 2000 രൂപ നോട്ട് കൈവശമുള്ളവർക്ക് അത് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാമെന്നും അല്ലെങ്കില്‍ മറ്റേതെങ്കിലും നോട്ടുകളായി മാറ്റാമെന്നും ഗവർണർ പറഞ്ഞു.  സെപ്റ്റംബര്‍ 30നകം 2000 രൂപ നോട്ടുകളിൽ ഭൂരിഭാഗവും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.