ഒരു രൂപയുണ്ടോ? വയറു നിറയെ ബിരിയാണി തിന്നാം; എവിടയാണെന്നറിയാൻ വീഡിയോ കണ്ടു നോക്കൂ
Chicken Biriyani with rupees one: ആദ്യമെത്തുന്ന 100 ഉപഭോക്താക്കൾക്കാണ് ഒരു രൂപയ്ക്ക് ചിക്കൻ ബിരിയാണി ഓഫർ ചെയ്തത്.
കുറച്ചു ബിരിയാണി കിട്ടിയാൽ വേണ്ടാന്നു വെക്കുമോ? പക്ഷെ വെറുതേയല്ല കേട്ടോ...ഒരു രൂപ ചിലവാക്കണം. വിവിധ തരത്തിലുള്ള ഓഫറുകളുടെ കാലത്ത് ഭക്ഷണത്തിൽ ഇങ്ങനെ ഒരു വമ്പൻ ഓഫറുമായി എത്തിയിരിക്കുന്നത് തെലങ്കാനയിലെ കരിംനഗർ എന്ന നഗരത്തിലെ ഭക്ഷണ ശാലയാണ്. ഉപഭോക്താക്കളുടെ ശ്രദ്ധയും പ്രീതിയും പിടിച്ചു പറ്റാനുള്ള ഏറ്റവും എളുപ്പമായ മാർഗമാണ് ഇന്നത്തെ കാലത്ത് ഓഫറുകൾ നൽകൽ.
അത് തന്നെയാണ് ഇവിടേയും പരീക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഈ ബിരിയാണി മേള അവിടെ നടന്നത്. ഒരു രൂപയ്ക്ക് ബിരിയാണി എന്ന് കേട്ടതോടെ ജനങ്ങൾ അവിടേക്ക് കൂട്ടത്തോടെ ഒഴുകിയെത്തി. ആദ്യമെത്തുന്ന 100 ഉപഭോക്താക്കൾക്കാണ് ഒരു രൂപയ്ക്ക് ചിക്കൻ ബിരിയാണി ഓഫർ ചെയ്തത് എന്നിരുന്നാലും ഈ ഓഫർ കേട്ടപാതി ഒരു വലിയ ജനക്കൂട്ടം തന്നെയാണ് തെലങ്കാനയിലെ എംപയർ എന്ന ഹോട്ടലിനു മുന്നിൽ തടിച്ചു കൂടിയത്.
ഹോട്ടല് തുറക്കുന്നതിനു മുന്നേ തന്നെ വൻജനപ്രവാഹമാണ് ഹോട്ടലിൽ മുന്നിലായി അണിനിരന്നത്. എന്നാൽ സമയം കഴിയുന്തോറും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമായി. ഈ തിരക്ക് നിയന്ത്രിക്കാൻ ഹോട്ടൽ മാനേജ്മെന്റ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബിരിയാണിക്ക് വേണ്ടി ഹോട്ടലിനു മുന്നിൽ ഉന്തും തള്ളുമായി. പിന്നീട് ആൾക്കൂട്ടത്തിൽ നിയന്ത്രിക്കുന്നതിന് വേണ്ടി പോലീസ് വരെ എത്തേണ്ടിവന്നു.
ഹോട്ടലിന് പ്രദേശത്തുള്ള പൊതു ഗതാഗതം മാർഗ്ഗം പോലും തടസ്സപ്പെട്ടു. അതിനിടയിൽ ബിരിയാണി വാങ്ങാൻ ഉള്ള വ്യഗ്രതയിൽ വാഹനം നട റോഡിൽ നിർത്തിയ ചില വ്യക്തികളിൽ നിന്നും 2000 രൂപ മുതൽ 200, 250 എന്നിങ്ങനെ പിഴ ചുമത്തി പോലീസ്. കൂടാതെ ജനക്കൂട്ടത്തെ പോലീസ് വിജയകരമായി പിരിച്ചുവിടുകയും ചെയ്തു. ബിരിയാണി മേളക്ക് ശേഷം ഹോട്ടൽ ഒരു ദിവസത്തേക്ക് അടച്ചിട്ടു. സംഭവത്തിൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് അനുഭവപ്പെട്ട അസൗകര്യത്തിൽ ഹോട്ടൽ മാനേജ്മെന്റ് ക്ഷമാപണം നടത്തി