BJP Candidate List: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി നടക്കുന്നതും രാഷ്ട്രീയ നിരീക്ഷകര്‍ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള അവസാനവട്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി BJP. അതായത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിലെയും സ്ഥാനാര്‍ഥി നിര്‍ണ്ണയം പാര്‍ട്ടി പൂര്‍ത്തിയാക്കി.    


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Weekly Numerology Predictions: നിങ്ങള്‍ ഈ തിയതിയിലാണോ ജനിച്ചത്‌? എങ്കില്‍ വരാനിയ്ക്കുന്നത് അടിപൊളി സമയം!! 


റിപ്പോര്‍ട്ട് അനുസരിച്ച് മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ ബിജെപി അന്തിമമാക്കി. ഉടന്‍തന്നെ പാര്‍ട്ടി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കും. 


Also Read:  Lunar Eclipse Date and Time 2023: ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം എന്നാണ്? തിയതിയും സമയവും അറിയാം


രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടികയ്ക്കായുള്ള കാത്തിരിപ്പ് ഉടന്‍ അവസാനിക്കും. റിപ്പോര്‍ട്ട് അനുസരിച്ച്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിനായി പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ (CEC) യോഗം വെള്ളിയാഴ്ച ബിജെപി ആസ്ഥാനത്ത് പൂർത്തിയായി. 


ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. യോഗത്തില്‍, മധ്യപ്രദേശിലെ ശേഷിക്കുന്ന 94 നിയമസഭാ സീറ്റുകളുടെ കാര്യത്തിലും അന്തിമ അനുമതി ലഭിച്ചതായാണ് സൂചന. കൂടാതെ, തെലങ്കാനയിലെ ആകെ 119 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകളും തീരുമാനമായി. 


സിഇസി യോഗത്തില്‍ രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തിരുന്നു. ഒപ്പം ഈ മൂന്ന് സംസ്ഥാനങ്ങളിലെ കോർ ഗ്രൂപ്പിലെ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍, പാർട്ടിയേക്കാൾ വലുത് ആരുമല്ല, നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിച്ച് എല്ലാ സംസ്ഥാനങ്ങളിലും താമര വിരിയ്ക്കാം എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.


2024ലെ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനൽ!


2024ലെ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍ എന്നാണ് വരാനിരിയ്ക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. കാരണം, രാജ്യത്തെ ദേശീയ, പ്രദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണായകമാണ്. 


രാഷ്ട്രീയ സ്ഥിതി വിലയിരുത്തുമ്പോള്‍ മധ്യപ്രദേശിൽ ബിജെപി അധികാരം നിലനിർത്താനുള്ള കഠിന പ്രയത്നത്തിലാണ്. ഒപ്പം രാജസ്ഥാനിൽ 5 വർഷത്തിന് ശേഷം തിരിച്ചുവരവിനുള്ള ശ്രമവും. ഇരു സംസ്ഥാന ങ്ങളിലും ബിജെപി  കോണ്‍ഗ്രസ്‌ നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്. 


തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പും ഈ അവസരത്തില്‍ ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കാരണം, ഈ സംസ്ഥാനത്ത് പ്രാദേശിക തലത്തില്‍ നിന്നും ദേശീയ തലത്തിലേയ്ക്ക് വളര്‍ന്ന BRS ആണ് അധികാരത്തിലുള്ളത്. സംസ്ഥാനത്ത് ഏറെ വേരൂന്നിയ BRS നെ തകര്‍ത്ത് അധികാരം പിടിച്ചെടുക്കുക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ ഒരു ടാസ്ക് ആണ്... അതായത്  തെലങ്കാനയുടെ മണ്ണില്‍ വേരോട്ടത്തിന് ഭൂമി തിരയുകയാണ് BJP. തെലങ്കാനയില്‍ ശക്തമായ ത്രികോണ മത്സരം ഇത്തവണ പ്രതീക്ഷിക്കാം.  BJP, BRS കോണ്‍ഗ്രസ്‌ എന്നീ പാര്‍ട്ടികള്‍  തെലങ്കാനയിൽ ശക്തമായി രംഗത്തുണ്ട്.  


2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ സെമി ഫൈനൽ എന്നാണ് ഈ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. ഈ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാനങ്ങളിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാണ് എല്ലാ പാർട്ടികളും ശ്രമിക്കുന്നത്..... 




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.