ഇക്കാലത്ത് എല്ലാ വീടുകളിലും എൽപിജി ഗ്യാസ് ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത്. എന്നാൽ അവശ്യ സാധനങ്ങൾക്കൊപ്പം ​ഗ്യാസിന്റെയും  വില വർദ്ധിച്ചത് സാധാരണക്കാരുടെ ജീവിതത്തെ കൂടുതൽ അവതാളത്തിലാക്കി മാറ്റിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആളുകൾ എളുപ്പത്തിൽ പാചകം ചെയ്യാൻ ഇത് ഉപയോഗിക്കുന്നു. 


ഇടയ്ക്കിടെ എൽപിജി ഗ്യാസ് തീർന്നാൽ സിലിണ്ടറുകൾ ബുക്ക് ചെയ്യണം. എന്നാൽ സിലിണ്ടറിന്റെ വില നോക്കിയാൽ തലയിൽ കൈവെച്ച് ഇരിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. എന്നാൽ ഈ പ്രശ്‌നത്തിന് ഒരു എളുപ്പ പരിഹാരവുമായി ആണ് ഞങ്ങൾ എത്തിയിരിക്കുന്നത്. അത് ​ഗ്യാസ് വാങ്ങിക്കുമ്പോൾ നമുക്ക് കൂടുതൽ ഇളവ് നൽകും. 


ഇന്ന് ‍ഡിജിറ്റൽ യു​ഗത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. എല്ലാ കാര്യങ്ങളും ഓൺലൈൻ ആയാണ് ചെയ്യുന്നത്. എൽപിജി ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഓൺലൈനായും ചെയ്യാം. ഇത് ചെയ്യുന്നതിലൂടെ, നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് ബുക്ക് ചെയ്യാൻ മാത്രമല്ല, ഓൺലൈനായി പണമടയ്ക്കാനും കഴിയും. ഉപഭോക്താക്കൾക്കും ഇതുവഴി ഒട്ടേറെ നേട്ടങ്ങൾ ലഭിക്കുന്നു.


ALSO READ: 1000 രൂപയിൽ നിക്ഷേപിക്കാം, 10000 രൂപ പലിശ കയ്യിൽ വാങ്ങാം


ആളുകൾ ഓൺലൈനായി പണമടയ്ക്കുമ്പോൾ, പല ആപ്പുകളും ആളുകൾക്ക് കിഴിവ് കൂപ്പണുകളോ ക്യാഷ്ബാക്കോ നൽകുന്നു. ഇത് ഉപയോഗിക്കുന്നതിലൂടെ, സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് കിഴിവ് അല്ലെങ്കിൽ ക്യാഷ്ബാക്ക് ലഭിക്കും. കിഴിവിന്റെയും ക്യാഷ്ബാക്കിന്റെയും തുക എത്രത്തോളം ഉണ്ടായിരിക്കും എന്നത് നമ്മൾ ഓൺലൈനായി സിലിണ്ടർ ബുക്ക് ചെയ്യുന്ന ആപ്ലിക്കേഷനെ ആശ്രയിച്ചിരിക്കുന്നു.


കിഴിവ്, ക്യാഷ്ബാക്ക് എന്നിവയ്ക്ക് പുറമെ ഓൺലൈൻ ബുക്കിംഗിലൂടെ ഉപഭോക്താക്കൾക്ക് ഇനിപ്പറയുന്ന ആനുകൂല്യങ്ങൾ ലഭിക്കും.


- 'ഓൺലൈൻ ബുക്കിംഗിന്' അധിക ചാർജൊന്നും ഇല്ല.


- എൽപിജി ബുക്ക് ചെയ്യുന്നതിനുള്ള സുരക്ഷിതവും സൗകര്യപ്രദവുമായ മാർഗമാണിത്.


- ഗ്യാസ് ഏജൻസി സന്ദർശിക്കുന്നതിനോ പതിവായി ഡീലറെ ബന്ധപ്പെടുന്നതിനോ ബുദ്ധിമുട്ടില്ല.


- ഗ്യാസ് സിലിണ്ടർ എപ്പോൾ വേണമെങ്കിലും എവിടെയും ബുക്ക് ചെയ്യാം.


- എളുപ്പമുള്ള പേയ്‌മെന്റ് രീതിയാണിത്.


- ഡെലിവറി ട്രാക്കിംഗ് സേവനവും ലഭ്യമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.