ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിന് ഇത്തവണ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ. കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളെയും റിപ്പബ്ലിക് ദിനത്തിൽ അതിഥികളായി ക്ഷണിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആസിയാന് ശേഷം ഇത്രയും രാജ്യങ്ങളെ ഒരുമിച്ച് ക്ഷണിക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ 2018 ലെ റിപ്പബ്ലിക് ദിനത്തിന് ഇത്തരത്തിൽ ഒരു ക്ഷണനം ഉണ്ടായിരുന്നു. 


ALSO READ: JWO A. Pradeep | ധീര സൈനികന് കണ്ണീരോടെ വിട നൽകി ജന്മനാട്; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം


ഇത് സംബന്ധിച്ച ഔപചാരിക ചർച്ചകൾ നേരത്തെ ഇരുപക്ഷവും തമ്മിൽ ആരംഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 2015-ൽ പ്രധാനമന്ത്രി മോദി എല്ലാ മധ്യേഷ്യൻ രാജ്യങ്ങളും സന്ദർശിച്ചിരുന്നു, സോവിയറ്റ് യൂണിയൻ പിളരുകയും തുടർന്ന് അഞ്ച് റിപ്പബ്ലിക്കുകൾ നിലവിൽ വന്നതിനും ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായിട്ടാണ് ഇത്തരമൊരു സന്ദർശനം.


റിപ്പബ്ലിക്ക് ദിനത്തിലെ കൂടിക്കാഴ്ചയോടെ മധ്യേഷ്യയിലെ ആദ്യത്തെ രാഷ്ട്രത്തലവൻമാരുടെ സന്ദർശനമായിരിക്കും ഇത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ശേഷം 2014 മുതൽ, യുഎസ് പ്രസിഡന്റ് ബരാക് ഒബാമ (2015), ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ട് (2016), യുഎഇയുടെ എംഡി ബിൻ സായിദ് അൽ നഹ്യാൻ (2017), 10 ആസിയാൻ രാജ്യങ്ങൾ (2018), ദക്ഷിണാഫ്രിക്കയുടെ സിറിൽ റാമഫോസ എന്നിവർ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു.


Also Readവീര സൈനികരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍, അന്തിമോപചാരം അർപ്പിച്ച് പ്രധാനമന്ത്രി മോദി, രാജ്‌നാഥ് സിംഗ്


കഴിഞ്ഞ വർഷം യുകെയുടെ ബോറിസ് ജോൺസൺ അതിഥിയായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി കാരണം അത് നടന്നില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.