Republic Day 2023: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കി സൈന്യം; എൻഎച്ച് 44ൽ കനത്ത സുരക്ഷ
Jammu And Kashmir: സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) 137-ാം ബറ്റാലിയൻ ഉധംപൂരിൽ സുരക്ഷ ശക്തമാക്കി. യാത്രാ വാഹനങ്ങളും കർശന പരിശോധനയ്ക്ക് വിധേയമാക്കും.
ശ്രീനഗർ: രാജ്യം എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാനിരിക്കെ, ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യം സുരക്ഷ ശക്തമാക്കി. സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) 137-ാം ബറ്റാലിയൻ ഉധംപൂരിൽ സുരക്ഷ ശക്തമാക്കി. യാത്രാ വാഹനങ്ങളും കർശന പരിശോധനയ്ക്ക് വിധേയമാക്കും. "റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയതായി സിആർപിഎഫ് 137-ാം ബറ്റാലിയന്റെ സെക്കൻഡ്-ഇൻ കമാൻഡ് കർതാർ സിംഗ് പറഞ്ഞു. വാഹനങ്ങളുടെ പരിശോധന നടക്കുന്നു. പട്രോളിങ് ശക്തമാക്കി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷ ഒരുക്കും" കർതാർ സിംഗ് അറിയിച്ചു.
ജമ്മു-ശ്രീനഗർ ദേശീയ പാത (എൻഎച്ച് 44) ൽ സിആർപിഎഫ് കർശന നിരീക്ഷണം നടത്തിവരികയാണ്. പ്രദേശത്തെ ഹൈവേകളിൽ സിആർപിഎഫ് റോഡ് ഓപ്പണിംഗ് പാർട്ടി (ആർഒപി), ദ്രുതകർമ സേന (ക്യുആർടി) വാഹനങ്ങളുടെ പട്രോളിങ് വർധിപ്പിച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു. ദേശീയ പാതയിൽ 24 മണിക്കൂറും പട്രോളിങ്ങും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. എൻഎച്ച് 44 ൽ കർശന നിരീക്ഷണം ഏർപ്പെടുത്താൻ പട്രോളിങ് സംഘത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ALSO READ: Twin blasts in Jammu: ജമ്മു കശ്മീരിൽ ഇരട്ട സ്ഫോടനം; ആറ് പേർക്ക് പരിക്ക്
ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ വിന്യസിച്ചിരിക്കുന്ന സിആർപിഎഫ് ഉദ്യോഗസ്ഥർ ദ്രുതഗതിയിലുള്ള സേവനം നൽകുന്നതിന് പൂർണ പരിശീലനം നേടിയവരാണ്. യാത്രക്കാർക്ക്, ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും കർതാർ സിംഗ് പറഞ്ഞു. പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകളുടെ സഹായത്തോടെ എൻഎച്ച് 44 ൽ സിആർപിഎഫ് പരിശോധന നടത്തുന്നുണ്ട്. പൂഞ്ച് ജില്ലയിൽ സുരക്ഷ ശക്തമാക്കിയതായി ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സുരക്ഷ നിലനിർത്തുന്നതിനായി ഉദ്യോഗസ്ഥർ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ ദിവസം ജമ്മുവിൽ ഇരട്ട സ്ഫോടനം നടന്നതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...