Twin blasts in Jammu: ജമ്മു കശ്മീരിൽ ഇരട്ട സ്ഫോടനം; ആറ് പേർക്ക് പരിക്ക്

Jammu Twin Blasts: സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. മഹേന്ദ്ര ബൊലേറോ വാഹനത്തിലാണ് ആദ്യം സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 21, 2023, 02:04 PM IST
  • ശനിയാഴ്ച രാവിലെ ജമ്മുവിലെ നർവാൾ മേഖലയിൽ നടന്ന ആദ്യ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു
  • ശനിയാഴ്ച രാവിലെ 10:47 ഓടെയാണ് ആദ്യ സ്ഫോടനം നടന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്
Twin blasts in Jammu: ജമ്മു കശ്മീരിൽ ഇരട്ട സ്ഫോടനം; ആറ് പേർക്ക് പരിക്ക്

ജമ്മു: ജമ്മുവിലെ നർവാൾ മേഖലയിൽ ഇരട്ട സ്ഫോടനം. സ്‌ഫോടനത്തിൽ ആറോളം പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. നർവാളിലെ ട്രാൻസ്‌പോർട്ട് നഗറിലെ ഏഴാം നമ്പർ യാർഡിലാണ് സ്‌ഫോടനം നടന്നത്. സ്ഫോടനത്തിൽ ആറ് പേർക്ക് പരിക്കേറ്റതായി ജമ്മു സോൺ എഡിജിപി മുകേഷ് സിംഗ് പറഞ്ഞു.

സുഹൈൽ ഇഖ്ബാൽ (35), സുശീൽ കുമാർ (26), വിശ്വ പ്രതാപ് (25), വിനോദ് കുമാർ (52), അരുൺ കുമാർ (40) അമിത് കുമാർ (40), രാജേഷ് കുമാർ (35) എന്നിവർക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ ജമ്മു കശ്മീരിൽ എത്തിയിരിക്കെ സ്ഫോടനം നടന്നത് ആശങ്ക ഉയർത്തിയിരിക്കുകയാണ്.

സ്‌ഫോടനം നടന്ന സ്ഥലത്ത് നിരവധി പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നുവെന്നും പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. മഹേന്ദ്ര ബൊലേറോ വാഹനത്തിലാണ് ആദ്യം സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ശനിയാഴ്ച രാവിലെ ജമ്മുവിലെ നർവാൾ മേഖലയിൽ നടന്ന ആദ്യ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ശനിയാഴ്ച രാവിലെ 10:47 ഓടെയാണ് ആദ്യ സ്ഫോടനം നടന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സ്ഫോടനത്തെ തുടർന്ന് ആളുകൾ പരിഭ്രാന്തരായി ഓടുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. ഇന്ത്യൻ സൈന്യവും ഫോറൻസിക് വിദ​ഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News