Republic Day 2023: ഇന്ന് ലോകം ഇന്ത്യയുടെ അഭിമാനവും പ്രതാപവും പാരമ്പര്യവും രാജ്യ തലസ്ഥാനത്തെ കര്‍ത്തവ്യ പഥില്‍ ദര്‍ശിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ രാജ്യത്തിന്‍റെ സൈനിക വൈഭവം, സാംസ്കാരിക വൈവിധ്യം, രാജ്യം നടപ്പാക്കുന്ന നിരവധി അതുല്യമായ സംരംഭങ്ങൾ എന്നിവയ്ക്ക്  തലസ്ഥാനത്തെ കര്‍ത്തവ്യ പഥ്‌  സാക്ഷ്യം വഹിക്കും.


2023 ജനുവരി 26 ന് നടക്കുന്ന 74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പതാക ഉയര്‍ത്തിയതോടെ തുടക്കമായി. ഈജിപ്ഷ്യൻ പ്രസിഡന്‍റ്  അബ്ദുൽ ഫത്താഹ് എൽ സിസിയാണ് ഇത്തവണത്തെ  മുഖ്യാതിഥി. 


ആചാരപ്രകാരം ദേശീയ പതാക ഉയർത്തി, ദേശീയ ഗാനം ആലപിച്ച്, 21 ഗണ്‍ സല്യൂട്ട് നൽകിയതോടെ  മണിക്കൂറുകള്‍ നീളുന്ന പരേഡ് ആരംഭിച്ചു. ഇത്തവണ പരേഡില്‍ 50 യുദ്ധ വിമാനങ്ങളും ശക്തി പ്രകടിപ്പിക്കും. 


Also Read: Republic Day 2023 : 74-ാം റിപ്പബ്ലിക്ക് ദിനാഘോഷ നിറവിൽ രാജ്യം; ഡൽഹിയിൽ കനത്ത സുരക്ഷ


ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം പല തരത്തിലും സവിശേഷമാണ്. രാജ്യത്തുടനീളമുള്ള നർത്തകരുടെ  ആവേശകരമായ പ്രകടനം, വീർഗാഥ എന്നപേരില്‍ ധീരതയുടെ കഥകൾ, നാഷണൽ വാർ മെമ്മോറിയലിൽ സ്കൂൾ ബാൻഡിന്‍റെ ശ്രുതിമധുരമായ പ്രകടനം തുടങ്ങി നിരവധി കാര്യങ്ങള്‍  ഇത്തവണ പുതുമയാണ്. 
 
റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്‍റെ സൈനിക ശക്തിയുടെയും സാംസ്കാരിക വൈവിധ്യത്തിന്‍റെയും അതുല്യമായ സമ്മിശ്രണം അവതരിപ്പിക്കും, ഇത് രാജ്യത്തിന്‍റെ പുരോഗതി കൈവരിച്ച തദ്ദേശീയ കഴിവുകളും സ്ത്രീശക്തിയും ഒരു 'പുതിയ ഇന്ത്യയുടെ' ആവിർഭാവവും പ്രതിഫലിപ്പിക്കും.


പരേഡ് ആരംഭിക്കുന്നതിന്  മുന്നോടിയായി  പ്രധാനമന്ത്രി  നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകം സന്ദർശിച്ച് പുഷ്പചക്രം സമര്‍പ്പിക്കുകയും രാജ്യത്തിന്‍റെ  വീര രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികൾ അർപ്പിയ്ക്കുകയും ചെയ്തു. 
   
രാജ്യത്തിന്‍റെ  സമ്പന്നമായ സാംസ്കാരിക പൈതൃകം, സാമ്പത്തിക പുരോഗതി, ശക്തമായ ആഭ്യന്തര, ബാഹ്യ സുരക്ഷ എന്നിവ ചിത്രീകരിക്കുന്ന 23 ടാബ്ലോകള്‍,  സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങള്‍ അവതരിപ്പിക്കുന്ന 17  ടാബ്ലോകള്‍  വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകളിൽ നിന്ന് 6 ടാബ്ലോകളും പരേഡില്‍ പങ്കെടുക്കും. 


കൂടാതെ,  479 കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സാംസ്കാരിക പ്രകടനങ്ങൾ  പരേഡിന് മാറ്റുകൂട്ടും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ