ന്യൂ‍ഡൽഹി: 2024ലെ സൈനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അഞ്ച് മലയാളികൾക്ക് ഉൾപ്പടെ 22 സൈനികർക്ക് പരം വിശിഷ്ടാ സേവാ മെഡൽ. ആറ് സൈനികർക്ക് കീർത്തി ചക്ര. ഇതിൽ 3 പേർക്ക് മണാനന്തര ബഹുമതിയായാണ് കീർത്തി ചക്ര സമ്മാനിക്കുന്നത്. കൂടാതെ സൈനികർക്ക് ഉത്തം യുദ്ധ സേവാ മെഡൽ, 8 പേർക്ക് ശൗര്യ ചക്ര, 53 പേർക്ക് സേനാ മെഡൽ, 80 പേർക്ക് വിശിഷ്ട സേവാ മെഡലിനും അർഹത നേടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ഇന്ത്യയുടെ അഭിമാന നിമിഷം; ദ്രൗപദി മുർമു


പരമ വിശിഷ്ട സേവാ മെഡൽ കരസ്ഥമാക്കിയത് മലയാളികളായ ലെഫ്റ്റനന്റ് ജനറൽമാരായ പി ഗോപാലകൃഷ്ണ മേനോൻ, അജിത് നീലകണ്ഠൻ, മാധവൻ ഉണ്ണികൃഷ്ണൻ നായർ, ജോൺസൻ പി മാത്യു എന്നിവരാണ്. ലെഫ്റ്റനന്റ് ജനറൽ എസ് ഹരിമോഹൻ അയ്യർക്ക് അതിവിശിഷ്ട സേവാ മെഡലും മേജർ ജനറൽ വിനോദ് ടോം മാത്യു, എയർ വൈസ് മാർഷൽ ഫിലിപ്പ് തോമസ് എന്നിവർക്കും അതി വിശിഷ്ട സേവാ മെഡലും കേണൽ അരുൺ ടോം സെബാസ്ററ്യനും ജോൺ ഡാനിയേലിനും യുദ്ധ സേവാ മെഡലും ലഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.