ഭോപ്പാൽ: മധ്യപ്രദേശിലെ ബിട്ടുളിൽ കുഴൽ കിണറിൽ വീണ എട്ട് വയസുകാരനെ രക്ഷിക്കാൻ ശ്രമം തുടരുന്നു. തൻമയ് സാഹു എന്ന കുട്ടിയാണ് കുഴൽ കിണറിൽ വീണത്. 400 അടി താഴ്ചയുള്ള കിണറിലാണ് കുട്ടി വീണതെന്നാണ് റിപ്പോർട്ട്. കുട്ടി അബോധാവസ്ഥയിലാണെന്ന് രക്ഷാ സംഘം അറിയിച്ചു. കുഴൽക്കിണറിൽ 60 അടിയോളം താഴ്ചയിലാണ് കുട്ടി കുടുങ്ങിയതെന്ന് അധികൃതർ പറഞ്ഞു. ഒരു സ്വകാര്യ കൃഷിസ്ഥലത്തിന് അടുത്തുള്ള മൈതാനത്ത് കളിക്കുന്നതിനിടെയാണ് തൻമയ് കുഴൽക്കിണറിൽ വീണത്. ഡിസംബർ 6, ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരാഴ്ച മുമ്പാണ് കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കുന്നതിനായി കുഴൽക്കിണർ കുഴിച്ചത്. വെള്ളം കിട്ടാത്തതിനാൽ ഇത് പിന്നീട് ഇരുമ്പുപാളികൊണ്ട് അടച്ചുവെന്നാണ് സ്ഥലം ഉടമ പറയുന്നത്. കുട്ടി എങ്ങനെ ഇരുമ്പുപാളി നീക്കിയെന്ന് അറിയില്ലെന്നും ഉടമ പോലീസിനോട് പറഞ്ഞു.


Also Read: Alappuzha: പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു; ചികിത്സ പിഴവെന്ന് ആരോപണം


 


കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം നടന്നുവരികയാണ്. മണ്ണ് നീക്കാൻ യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. കുട്ടിയുടെ ജീവൻ നിലനിർത്തുന്നതിന് രക്ഷാപ്രവർത്തകർ കുഴൽക്കിണറിലേക്ക് ഓക്സിജൻ പമ്പ് ചെയ്യുന്നുണ്ട്. ഭോപ്പാലിൽ നിന്നും ഹോഷംഗബാദിൽ നിന്നുമുള്ള സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്‍റെ ടീം സ്ഥലത്ത് എത്തിയിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.