Union Cabinet Reshuffle: കേന്ദ്രമന്ത്രിസഭയിലും പാർട്ടിയിലും വന്‍ അഴിച്ചുപണിയ്ക്ക് സാധ്യത, തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍
Union Cabinet Reshuffle: കേന്ദ്രമന്ത്രിസഭയിലും പാർട്ടിയിലും വന്‍ അഴിച്ചുപണിയ്ക്കുള്ള സാധ്യത. ലോക്‌സഭാ തിരഞ്ഞെടുപ്പും അതിന് മുന്‍പായി നടക്കുന്ന നിരവധി സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടാണ് ഈ നീക്കം
New Delhi: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം പോലും ശേഷിക്കാത്ത സാഹചര്യത്തില്‍ അവസാന വട്ട മുഖച്ഛായ മിനുക്കലിന് തയ്യാറെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രിസഭയിലും പാർട്ടിയിലും വന്‍ അഴിച്ചുപണിയ്ക്കുള്ള സാധ്യത എന്ന തരത്തില്‍ സൂചനകള്‍ പുറത്തു വരുന്നുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പും അതിന് മുന്‍പായി നടക്കുന്ന നിരവധി സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടാണ് ഈ നീക്കം. കേന്ദ്രമന്ത്രിസഭയിലും പാർട്ടിയിലും വന്‍ അഴിച്ചുപണി നടത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അതായത്, ചില മന്ത്രിമാർക്ക് പാർട്ടിയിൽ സ്ഥാനവും പാർട്ടിയിലെ ചില പ്രമുഖ നേതാക്കൾക്ക് മന്ത്രിസഭയില്‍ സ്ഥാനവും നൽകുമെന്നാണ് സൂചനകള്‍.
Also Read: Mars Transit 2023: ചൊവ്വയുടെ സംക്രമണം ഈ രാശിക്കാര്‍ക്ക് ദുരിതം, ജൂലൈ 1 മുതൽ പ്രശ്നങ്ങള്‍
അഴിച്ചുപണി സംബന്ധിച്ച ചര്‍ച്ചകള്‍ തലസ്ഥാനത്ത് [പുരോഗമിയ്ക്കുകയാണ്. അതായത്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, മറ്റ് നിരവധി ബിജെപി നേതാക്കൾ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്‍റെ വസതിയിൽ സന്ദര്‍ശിച്ചിരുന്നു. പാർട്ടി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, അമിത് ഷായ്ക്കും നദ്ദയ്ക്കും പുറമെ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും 7 ലോക് കല്യാൺ മാർഗിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ഏത് മന്ത്രിയെ പുറത്താക്കും, പുതുതായി ആർക്കാണ് ചുമതല നല്‍കേണ്ടത് എന്ന വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വസതിയിൽ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.
കേന്ദ്രമന്ത്രിസഭയ്‌ക്കൊപ്പം പാർട്ടിയിലും അഴിച്ചുപണി ഉടന്‍ പ്രതീക്ഷിക്കാം എന്നാണ് സൂചന.
കഴിഞ്ഞ ദിവസങ്ങളിലായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജെ പി നദ്ദയും ബി എല്‍ സന്തോഷും മൂന്ന് കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. കൂടാതെ, ആർഎസ്എസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്ന് നേതാക്കളും തങ്ങളുടെ ചർച്ചകളുടെ രൂപരേഖയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചകളിൽ ലഭിച്ച ഫീഡ്‌ബാക്കും പങ്കിട്ടുവെന്നും ഒരു നിഗമനത്തിലെത്തുന്നതിന് മുമ്പ് വരും ദിവസങ്ങളിൽ കൂടുതൽ കൂടിക്കാഴ്ചകൾ നടക്കുമെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.
പാർലമെന്‍റ് വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ പുന:സംഘടന തീരുമാനം എത്രയും വേഗം പുറത്തുവരും എന്നാണ് അഭ്യൂഹം. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ജൂലൈ മൂന്നാം വാരത്തിൽ ആരംഭിക്കാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...