ശ്രീനഗര്‍: ജമ്മുവില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചു. ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പൊലീസ് മുനീര്‍ ഖാനാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച വിവരം അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ കശ്മീരില്‍ ചില സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ജമ്മു കശ്മീരിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്നും മുനീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. 


സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം സമാധാനപരമായി നടത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ സ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 


300 പബ്ലിക് ഫോണ്‍ ബൂത്തുകള്‍ ജനങ്ങള്‍ക്ക് ആശയവിനിമയത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വൈദ്യ സഹായത്തിന് തടസ്സമുണ്ടായിട്ടില്ലെന്നും ജനങ്ങളെ ബന്ദികളാക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ അറിയിച്ചിരുന്നു.


ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.