Telangana Update: തെലങ്കാനയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതൃത്വം  പ്രഖ്യാപിച്ചു. ഡിസംബർ 7ന് തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞാ ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Renuka Singh: ഛത്തീസ്ഗഢിന് ലഭിക്കുമോ ആദ്യ വനിതാ മുഖ്യമന്ത്രി? ആരാണ് രേണുക സിംഗ്?  
 
രേവന്ത് റെഡ്ഡി നേതൃത്വത്തില്‍ തുടര്‍ന്നും മുന്നോട്ടുനീങ്ങാന്‍ കോൺഗ്രസ് ദേശീയ  അദ്ധ്യക്ഷന്‍  തീരുമാനിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 


Also Read:  Sukhdev Singh Gogamedi Murder: കർണി സേന അദ്ധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗോഗമേദി കൊല്ലപ്പെട്ടു  
 
BRS ന്‍റെ 10 വര്‍ഷത്തെ ഭരണത്തിന് വിരാമമിട്ടുകൊണ്ട്  119 അംഗ നിയമസഭയിൽ 64 സീറ്റുകൾ നേടിയാണ് കോൺഗ്രസ് തെലങ്കാനയില്‍ വൻ വിജയം നേടിയത്.


തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷന്‍ രേവന്ത് റെഡ്ഡി സംസ്ഥാന കോൺഗ്രസ് പാർട്ടിയ്ക്ക് ശക്തമായ അടിത്തറയാണ് നല്‍കിയിരിയ്ക്കുന്നത്. വെറും 6 വർഷം മുന്‍പ് പാർട്ടിയിൽ ചേർന്ന  56 കാരനായ റെഡ്ഡിയുടെ ഉയര്‍ച്ച വളരെ വേഗത്തിലായിരുന്നു. 


കോണ്‍ഗ്രസ്‌  സംസ്ഥാന ഘടകത്തിന്‍റെ വർക്കിംഗ് പ്രസിഡന്റും പാർലമെന്‍റ് അംഗവുമായി അതിവേഗം ഉയർന്നു അദ്ദേഹം. നിലവിൽ തെലങ്കാന കോൺഗ്രസിനെ നയിക്കുന്നത് അദ്ദേഹമാണ്. റെഡ്ഡിയുടെ നേതൃത്വ ശൈലി പ്രശംസയും ഒപ്പം വിമർശനവും നേടിയിട്ടുണ്ട്. പ്രത്യേകിച്ച് സ്വന്തം പാർട്ടിയിലെ അംഗങ്ങളെ പരസ്യമായി വിമർശിക്കാനും അദ്ദേഹം മടി കാട്ടാറില്ല എന്നത് തന്നെ.  കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ചേരുന്നതിനു മുന്‍പ് TDP യില്‍ അംഗമായിരുന്ന അദ്ദേഹം രണ്ട് തവണ  എം‌എൽ‌എയായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.