ന്യൂഡൽഹി:  രാജ്യത്ത് അരി ഉത്പാദനം കുറഞ്ഞേക്കുമെന്ന് കേന്ദ്ര സർക്കാർ.10-12 ദശലക്ഷം ടൺ കുറയുമെന്നാണ്
കേന്ദ്ര സർക്കാർ വെള്ളിയാഴ്ച അറിയിച്ചത്.പല സംസ്ഥാനങ്ങളിലും മഴ കുറഞ്ഞതിനാൽ ഈ ഖാരിഫ് സീസണിൽ ഇതുവരെ നെൽകൃഷി 38 ലക്ഷം ഹെക്ടറിൽ കുറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.


COMMERCIAL BREAK
SCROLL TO CONTINUE READING

2021-22 വർഷത്തിൽ (ജൂലൈ-ജൂൺ) ആകെ നെല്ലിന്റെ  ഉൽപ്പാദനം 130.29 ദശലക്ഷം ടൺ ആയി കണക്കാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി ഉൽപ്പാദനമായ 116.44 ദശലക്ഷം ടണ്ണിനേക്കാൾ 13.85 ദശലക്ഷം ടൺ കൂടുതലാണിത്. എന്നാൽ ഇത്തവണത്തെ മഴ കുറവാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.


ALSO READ: Sidheeq Kappan | മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം


ഏകദേശം 25 ലക്ഷം ഹെക്‌ടറിൽ കുറവ് വിസ്തൃതിയുള്ള നാല് വരൾച്ച സംസ്ഥാനങ്ങൾ കേരളത്തിലുണ്ട്. ഇത് വഴി കൊണ്ട് മാത്രം  7-8 ദശലക്ഷം ടൺ ഉത്പാദനം കുറവുണ്ടായേക്കാം എന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡെ അറിയിച്ചു.


അതേസമയം റേഷൻ വിതരണത്തിൽ ഇത് മൂലം പ്രതിസന്ധി ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് സൂചന.  ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കുകയാണ്.കഴിഞ്ഞയിടെയാണ് വിവിധ ഗ്രേഡ് അരിയുടെ കയറ്റുമതിക്ക് 20% തീരുവ ഇന്ത്യ ചുമത്തിയത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.