`റോക്കറ്റ് മാന്‍` കെ. ശിവന് ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്മാന്
ഐഎസ്ആര്‍ഒ ചെയര്‍മാനായി കെ. ശിവനെ നിയമിച്ചു. നിലവില്‍ വിഎസ്എസ്സി ഡയറക്ടറാണ് ഇദ്ദേഹം. മൂന്ന് വര്‍ഷത്തേക്കാണ് ഐഎസ്ആര്‍ഒയുടെ തലപ്പത്തേക്ക് അദ്ദേഹത്തെ നിയമിക്കുക.
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചെയര്‍മാനായി കെ. ശിവനെ നിയമിച്ചു. നിലവില്‍ വിഎസ്എസ്സി ഡയറക്ടറാണ് ഇദ്ദേഹം. മൂന്ന് വര്‍ഷത്തേക്കാണ് ഐഎസ്ആര്‍ഒയുടെ തലപ്പത്തേക്ക് അദ്ദേഹത്തെ നിയമിക്കുക.
ജനുവരി 14 ന് കാലാവധി അവസാനിക്കുന്ന എ. എസ് കിരണ്‍ കുമാറിന് പകരമാവും ശിവന് ചുമതലയേല്‍ക്കുക. പുതിയ നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.
മദ്രാസ് ഐഐടിയില്‍ നിന്ന് എയ്റോനോട്ടിക്കന് എന്‍ജിനിയറിങില്‍ ബിരുദം നേടിയ കെ. ശിവന്.ഐഐഎസ്സി ബംഗളൂരുവില്‍നിന്ന് ബിരുദാനന്തര ബിരുദവും ബോംബൈ ഐഐടിയില്‍ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
1982ല്‍ പി.എസ്.എല്‍.വി പ്രൊജക്ടിന്റെ ഭാഗമായാണ് ഇദ്ദേഹം ഐഎസ്ആര്‍ഒയില്‍ എത്തിയത്. എയ്റോനോട്ടിക്കല്‍ സയന്‍സുമായി ബന്ധപ്പെട്ട നിരവധി ജേണലുകളില്‍ ലേഖനങ്ങളും എഴുതിയിട്ടുണ്ട്.