Summer Holiday: വേനല്‍ക്കാലവും കുട്ടികളുടെ അവധിക്കാലവും  എത്തിയതോടെ കറങ്ങിയടിക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും.  ചൂടുകാലമായതിനാല്‍ ഹിൽസ്റ്റേഷനുകൾ  സന്ദര്‍ശിക്കാന്‍ താത്പര്യപ്പെടുന്നവരാണ് അധികവും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കടുത്ത വേനൽക്കാലത്ത് അല്പം തണുപ്പുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്നത്  നല്ല ഉന്മേഷം നല്‍കുന്ന ഒന്നാണ്. അതിനാല്‍ ഈ സീസണില്‍ ഹിൽസ്റ്റേഷനുകൾ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളായി മാറുന്നു. 


Also Read:  Hair Fall Treatment: മുടി കൊഴിച്ചില്‍? ഈ മാന്ത്രിക എണ്ണ മതി, തലമുടി പനങ്കുല പോലെ വളരും!! 


നമ്മുടെ രാജ്യത്ത്  പ്രകൃതി സുന്ദരമായ ഹിൽസ്റ്റേഷനുകൾക്ക് യാതൊരു കുറവുമില്ല എന്നതാണ് വസ്തുത. എല്ലാ സ്ഥലങ്ങളും ഒന്നിനൊന്ന് മികച്ചവയാണ്. സുന്ദരമായ കുന്നും മലകളും നിറഞ്ഞ ഇത്തരം റൊമാന്‍റിക് ആയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും അവിടെ സമയം ചിലവഴിക്കാനും ആളുകള്‍ക്ക്  ഇഷ്ടമാണ്. അത്തരം ചില സ്ഥലങ്ങളെക്കുറിച്ച് അറിയാം....  


Also Read:  Shani Dev Favourite Zodiac Sign: ശനി ദേവനുണ്ട് ചില പ്രിയപ്പെട്ട രാശികള്‍, എപ്പോഴും കൃപ വര്‍ഷിക്കും!!


മൂന്നാര്‍, കേരളം


കേരളത്തിലെ പ്രകൃതി രമണീയമായ സ്ഥലങ്ങളില്‍ ഒന്നാണ് ഇത്.  വര്‍ഷം തോറും ലക്ഷക്കണക്കിന്‌ സഞ്ചാരികളാണ് ഇവിടം സന്ദര്‍ശിക്കാന്‍ എത്തുന്നത്‌. ഇവിടെയുള്ള ഇടതൂര്‍ന്ന തേയിലക്കാടുകള്‍ സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന ഒന്നാണ്...  
  
ബിർ ബില്ലിംഗ്, ഹിമാചൽ പ്രദേശ്
 
ഹിമാചൽ പ്രദേശിലെ ബിർ ബില്ലിംഗ് ഇന്ത്യയിലെ ഏറ്റവും മനോഹരമായതും മികച്ചതുമായ  പാരാഗ്ലൈഡിംഗ് സ്ഥലങ്ങളിൽ ഒന്നാണ്. സാഹസികത ഇഷ്ടമാണെങ്കിൽ തീർച്ചയായും ബിർ ബില്ലിംഗ് സന്ദർശിക്കൂക. വേനൽക്കാലത്ത് വിനോദസഞ്ചാരികളുടെയും സാഹസികത ഇഷ്ടപ്പെടുന്നവരുടെയും പ്രവാഹമാണ് ഇവിടെയ്ക്ക്....  കാലാവസ്ഥ ആസ്വദിക്കാനും, അവധിക്കാലം ചിലവഴിക്കാനും മികച്ച സ്ഥലമാണ്  ബിർ ബില്ലിംഗ്.


മണാലി, ഹിമാചൽ പ്രദേശ്


വിനോദസഞ്ചാരികളുടെ പറുദീസ എന്നാണ്  മണാലി അറിയപ്പെടുന്നത്. വളരെ റൊമാന്‍റിക് ആയ മണാലിയില്‍ നിന്നും വിനോദസഞ്ചാര കേന്ദ്രങ്ങളായ  കുളുവിലേക്കും മാണ്ടിയിലേക്കും യാത്ര പോകാം.  ഹിമാചൽ പ്രദേശ് ഏതു കാലാവസ്ഥയിലും വിനോദസഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സംസ്ഥാനമാണ്.  ഈ വേനൽക്കാലത്ത് നിങ്ങൾ യാത്ര നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീർച്ചയായും മണാലിയിലേക്ക് പോകുക.  ഇത്തവണ മണാലിയിലെ "വേനല്‍ക്കാലം" ആസ്വദിക്കാം.... 


ധനോൽട്ടി,  ഉത്തരാഖണ്ഡ്


വളരെ പ്രശസ്തമായ ഒരു ഹിൽ സ്റ്റേഷനാണ് ധനോൽട്ടി.  ഈ സ്ഥലത്തിന്‍റെ പ്രകൃതി ഭംഗി നിങ്ങളുടെ ഹൃദയം കീഴടക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.  ഉയർന്ന പർവതങ്ങളും പൈൻ, ദേവദാരു മരങ്ങളും ഈ പ്രദേശത്തിന്‍റെ മാത്രം പ്രത്യേകതയാണ്. ക്യാമ്പിംഗിനും മറ്റ് സാഹസിക വിനോദങ്ങൾക്കും വളരെ നല്ല സ്ഥലമാണ് ധനോൽട്ടി. സുർക്കണ്ഡ ദേവി ക്ഷേത്രം, ദശാവതാർ ക്ഷേത്രം, ദിയോഗർ കോട്ട തുടങ്ങിയ സ്ഥലങ്ങളും നിങ്ങള്‍ക്ക് ഇവിടെ സന്ദർശിക്കാം.


ഗുല്‍മാര്‍ഗ് , ജമ്മു കശ്മീർ


ജമ്മു-കശ്മീരിലെ ഏറ്റവും മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് ഗുൽമാർഗ്. ഈ പ്രദേശത്തിന്‍റെ പ്രകൃതിഭംഗി ഇതിനെ ഭൂമിയുടെ സ്വർഗ്ഗം എന്നും വിളിക്കാന്‍ പ്രേരിപ്പിക്കുന്നു. ചരിത്രം പരിശോധിച്ചാല്‍ അറിയാം, മുഗൾ ചക്രവർത്തിയായ ജഹാംഗീർ അവധിക്കാലം ചെലവഴിക്കാൻ പലപ്പോഴും ഗുൽമാർഗിൽ എത്തിയിരുന്നു. ജഹാംഗീർ ഇവിടെ 21 ഇനം പൂക്കളുടെ പൂന്തോട്ടം നട്ടുപിടിപ്പിച്ചിരുന്നുവെന്നും ചരിത്രം പറയുന്നു.  ഈ സ്ഥലത്തിന്‍റെ സൗന്ദര്യം ലോക പ്രശസ്തമാണ്..... 


നൈനിറ്റാൾ, ഉത്തരാഖണ്ഡ്


വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന ഉത്തരാഖണ്ഡിലെ മനോഹരമായ ഹിൽ സ്റ്റേഷനാണ്  നൈനിറ്റാൾ.  ഡൽഹിയിൽ നിന്ന് 5-6 മണിക്കൂർ യാത്ര ചെയ്താൽ നൈനിറ്റാളിലെത്താം. ഇവിടെ നിങ്ങള്‍ക്ക് നൈനാ ദേവി ക്ഷേത്രം സന്ദർശിക്കാം, നൈനി ബോട്ടിംഗ് നടത്താം,  


വേഗമാകട്ടെ, ഇത്തവണത്തെ വേനല്‍ക്കാലം കുന്നുകളോടും  മലകളോടും പ്രകൃതിയോടും സല്ലപിച്ചാവാം.... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.