New Delhi: ജനുവരി 23ന്  കൊല്‍ക്കത്തയില്‍ നടന്ന നേതാജി (Netaji) സുഭാഷ് ചന്ദ്രബോസിന്‍റെ 125ാം ജന്‍മ വാര്‍ഷികാഘോഷത്തിന്‍റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് അടുത്ത വിവാദം തലപൊക്കിയിരിയ്ക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ വിവാദം നേതാജിയുടെ (Netaji) ജന്‍മ വാര്‍ഷികാഘോഷവേളയില്‍  (Parakram Diwas) നടന്ന "ജയ്‌ ശ്രീ റാം"  മുദ്രാവാക്യമെങ്കില്‍ അടുത്തത്‌  ഏറെ ഗംഭീരമാണ്.  നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ  (Netaji Subhash Chandra Bose) 125ാം ജന്‍മ വാര്‍ഷിദിനത്തില്‍ രാഷ്ട്രപതി  Ram Nath Kovind അനാഛാദനം ചെയ്ത ഛായാചിത്രത്തെ ചൊല്ലിയാണ്  വിവാദം.  രാഷ്ട്രപതി അനാഛാദനം ചെയ്ടത്  സുഭാഷ് ചന്ദ്രബോസിന്‍റെ  ചിത്രമല്ല പകരം അദ്ദേഹത്തിന്‍റെ  ജീവചരിത്രം ആസ്പദമാക്കിയെടുത്ത ചലച്ചിത്രത്തില്‍ അഭിനയിച്ച നടന്‍റെ  ചിത്രമാണ് എന്നാണ് ആരോപണം


രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അനാഛാദന ചടങ്ങിന്‍റെ  ചിത്രം രാഷ്ട്രപതി 23ന് പങ്കുവെച്ചിരുന്നു. തുടര്‍ന്നാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.  തൃണമൂല്‍ എംപി മഹുവാ മൊയ്ത്രയാണ് ആദ്യം ആരോപണമുന്നയിച്ച് രംഗത്തെത്തിയത്, പിന്നാലെ ഞെട്ടല്‍  രേഖപ്പെടുത്തി പ്രമുഖ മാധ്യമ പ്രവര്‍ത്തകയും എത്തി. എന്നാല്‍, വാസ്തവം പുറത്തു വന്നപ്പോള്‍  ക്ഷമ പോലും ചോദിക്കാതെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരിയ്ക്കുകയാണ് ഇവര്‍....!


2019ലിറങ്ങിയ സിനിമയില്‍ പ്രസക്ത ബംഗാളി സിനിമ താരം  പ്രൊസന്‍ജിത് ചാറ്റര്‍ജിയാണ് നേതാജിയായി അഭിനയിച്ചത്. രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി അനാഛാദനം ചെയ്തത് ഈ ചിത്രമാണെന്നായിരുന്നു  ആരോപണം....


എന്നാല്‍, ആരോപണത്തില്‍ കഴമ്പില്ല എന്ന് വ്യക്തമാക്കും വിധം  തെളിവുകളുമായി പ്രമുഖര്‍ രംഗത്തെത്തി.നേതാജിയുടെ കുടുംബം നല്‍കിയ ചിത്രം നോക്കി പ്രമുഖ ചിത്രകാരന്‍ പരേഷ് മെയ്തിയാണ്ചിത്രം വരച്ചത് എന്നതാണ് വസ്തുത. 


Also read: Parakram Diwas: സ്വയം പര്യാപ്ത ഭാരതമെന്ന നേതാജിയുടെ സ്വപ്‌നം പൂവണിയിക്കും,  പ്രധാനമന്ത്രി


എന്നാല്‍ അസ്ഥാനത്തുള്ള വിവാദമാണിതെന്നാണ് ബിജെപി (BJP) നേതൃത്വം  പ്രതികരിക്കുന്നത്. "പ്രൊസന്‍ജിത്ജിയുമായി ഒരു സാമ്യവും ചിത്രത്തിനില്ല. തീര്‍ത്തും അനാവശ്യമായ വിവാദമാണിത് എന്നും  ബിജെപി വൃത്തങ്ങള്‍ പറയുന്നു. 


എന്നാല്‍, വിഷയവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് രാഷ്ട്രപതിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.