ന്യൂഡല്‍ഹി: അയോധ്യ രാമ ജന്മഭൂമി തര്‍ക്ക കേസ് സംബന്ധിച്ച അപ്പീല്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയതായി വിഎച്ച്‌പി. അയോധ്യ കേസില്‍ വേഗത്തില്‍ കോടതി വേഗം തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്‍എസ്‌എസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇസ്ലാം മതവിശ്വാസികള്‍ക്ക് നിസ്കരിക്കാന്‍ ആരാധനാലയത്തിന്‍റെ ആവശ്യമില്ലെന്നും ഇസ്മയില്‍ ഫാറൂഖി കേസ് വിശാല ബഞ്ചിന് വിടില്ല എന്നുമുള്ള സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍.  സുപ്രീം കോടതി വിധിയെ വിഎച്ച്‌പിയും ആര്‍എസ്‌എസും സ്വാഗതം ചെയ്തു.


ഇനി അയോധ്യ കേസില്‍ അപ്പീലുകളില്‍ വാദം കേള്‍ക്കുന്നതിന് വഴി എളുപ്പമായെന്ന് വിഎച്ച്‌പി വര്‍ക്കിംഗ് പ്രസിഡന്‍റ് അലോക് കുമാര്‍ പറഞ്ഞു. വിഎച്ച്‌പിയുടെ ഉന്നതാധികാര സമിതിഡല്‍ഹിയില്‍ ഒക്ടോബര്‍ 5ന് യോഗം ചേരുന്നുണ്ട്. രാമ ജന്മഭൂമി വിഷയത്തില്‍ യോഗം സുപ്രധാന തീരുമാനം കൈക്കൊള്ളുമെന്നാണ് നേതാക്കള്‍ അറിയിച്ചു. വിഎച്ച്‌പിയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സന്യാസിമാരും യോഗത്തില്‍ പങ്കെടുക്കും.


അതേസമയം, അയോധ്യ രാമ ജന്മഭൂമി തര്‍ക്ക കേസില്‍ ഒക്ടോബര്‍ 29ന് സുപ്രീം കോടതിയില്‍ വാദം ആരംഭിക്കും.