Covid19: രോഗം സ്ഥിരീകരിച്ചവർക്ക് വീണ്ടും ആർ.ടി.പി.സി.ആർ വേണ്ട, ആശുപത്രി വിടുമ്പോഴും ടെസ്റ്റ് നിർബന്ധമില്ല
നിലവിൽ രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലാണെന്ന് ഐസിഎംആർ സൂചിപ്പിക്കുന്നു
ന്യൂഡൽഹി: അതിരൂക്ഷമായ കോവിഡ് (Covid Second Wave) വ്യാപനത്തെ തുടർന്ന് രോഗ പരിശോധനയിലും ചില മാറ്റങ്ങൾ. ഐ.സി.എം.ആറാണ് ഇത് നിർദ്ദേശിച്ചിരിക്കുന്നത്. ലാബുകളുടെ ജോലി ഭാരം കുറക്കുക എന്നത് ലക്ഷ്യമിട്ടാണ് പുതിയ നിർദ്ദേശങ്ങൾ.
ചികിത്സയിലുള്ള കഴിയുന്ന രോഗികൾക്ക് ആശുപത്രിവിടുമ്പോൾ വേണ്ടിയിരുന്ന നിർബന്ധിത ആർ.ടി.പി.സി.ആർ (Rtpcr) പരിശോധന നടത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കി. ആരോഗ്യപ്രശ്‌നം ഇല്ലെങ്കിൽ ഇതര സംസ്ഥാന യാത്ര ചെയ്യുന്നതിന് ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്ന നിബന്ധനയും ഒഴിവാക്കി.
കോവിഡ് രണ്ടാം തരംഗം അതിവേഗത്തിൽ വ്യാപിക്കുന്നതിനിടയിൽ രാജ്യത്തെ ലബോറട്ടറികൾക്ക് താങ്ങാവുന്നതിലും അപ്പുറമുളള പരിശോധനകളാണ് നടക്കുന്നത്. ജീവനക്കാർക്ക് കൊറോണ ബാധിക്കുന്നതടക്കമുളള വിഷയങ്ങൾ പരിശോധനാ ഫലങ്ങളെയും ബാധിച്ചു.
നിലവിൽ രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലാണെന്ന് ഐസിഎംആർ സൂചിപ്പിക്കുന്നു. ടെസ്റ്റിംഗ്, ട്രാക്കിംഗ്, ട്രെയ്‌സിംഗ്, ഐസൊലേഷൻ മാത്രമാണ് വൈറസ് വ്യാപനം നിയന്ത്രിക്കാനുളള മാർഗം. രോഗം സ്ഥിരീകരിക്കുന്നവർ വീട്ടിൽ ചികിത്സയിൽ തുടരുന്നതും വൈറസ് വ്യാപനം തടയാൻ സഹായിക്കുമെന്ന് ഐസിഎംആർ ചൂണ്ടിക്കാട്ടുന്നു.
മൊബൈൽ ടെസ്റ്റിങ് ലാബുകളുടെ സേവനം നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ബൂത്തുകൾ എന്നിവയും സജ്ജമാക്കാൻ നിർദ്ദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...