UAE Travel Ban : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് UAE അനിശ്ചിതക്കാലത്തേക്കായി വിലക്ക് നീട്ടി, നിലവിൽ മെയ് 14 വരെയാണ് യാത്ര വിലക്ക്

യുഎഇയുടെ വ്യോമയാന അതോറിറ്റിയെയും ദേശീയ ദുരരന്തനിവാരണ അതോറിറ്റിയും ഉദ്ദരിച്ചാണ് ഗൾഫ് ന്യൂസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രവാസികൾക്ക് മാത്രമല്ല യുഎഇ പൗരന്മാ‍ക്കും ഇന്ത്യ വഴിയുള്ള ട്രാൻസിറ്റ് .യാത്രക്കാർക്കും വിലക്ക് ബാധകമാണ്

Written by - Zee Malayalam News Desk | Last Updated : May 4, 2021, 05:08 PM IST
  • യുഎഇയുടെ വ്യോമയാന അതോറിറ്റിയെയും ദേശീയ ദുരരന്തനിവാരണ അതോറിറ്റിയും ഉദ്ദരിച്ചാണ് ഗൾഫ് ന്യൂസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
  • ഇന്ത്യൻ പ്രവാസികൾക്ക് മാത്രമല്ല യുഎഇ പൗരന്മാ‍ക്കും ഇന്ത്യ വഴിയുള്ള ട്രാൻസിറ്റ് .യാത്രക്കാർക്കും വിലക്ക് ബാധകമാണ്.
  • ഏപ്രിൽ 25നായിരുന്നു യുഎഇ ഇന്ത്യലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
  • ആദ്യം മെയ് 4 വരെയായിരുന്നു വിമാന സർവീസുകൾക്ക് വിലക്കുണ്ടായിരുന്നത്.
UAE Travel Ban : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് UAE അനിശ്ചിതക്കാലത്തേക്കായി വിലക്ക് നീട്ടി, നിലവിൽ മെയ് 14 വരെയാണ് യാത്ര വിലക്ക്

Abu Dhabi : രാജ്യത്തെ കോവിഡ് വ്യാപനം അതീവ തീവ്ര വ്യാപനമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് UAE ഏർപ്പെടുത്തിയിരിക്കുന്ന യാത്ര വിലക്ക് (Travel Ban) വീണ്ടും നീട്ടി. മെയ് 14ന് വരെ ഉണ്ടിയാരുന്ന വിലക്ക് അനിശ്ചിതക്കാലത്തേക്കാണ് വിലക്ക് നീട്ടിയിരിക്കുന്നതെന്ന് ഗൾഫ് മാധ്യമമായ ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. 

യുഎഇയുടെ വ്യോമയാന അതോറിറ്റിയെയും ദേശീയ ദുരരന്തനിവാരണ അതോറിറ്റിയും ഉദ്ദരിച്ചാണ് ഗൾഫ് ന്യൂസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രവാസികൾക്ക് മാത്രമല്ല യുഎഇ പൗരന്മാ‍ക്കും ഇന്ത്യ വഴിയുള്ള ട്രാൻസിറ്റ് .യാത്രക്കാർക്കും വിലക്ക് ബാധകമാണ്.

ALSO READ : ദുബായിൽ ഈ വർഷവസാനത്തോടെ 100 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കും

അല്ലാത്തപക്ഷം 14 ദിവസമോ അതിൽ അധികം യുഎഇക്ക് പുറത്ത് മറ്റേതെങ്കിലും രാജ്യത്ത് ക്വാറന്റീൻ അല്ലെങ്കിൽ താമസിച്ച് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാക്കിയവർക്ക് രാജ്യത്ത് പ്രവേശിക്കനാകുമെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. 

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹടര്യത്തിൽ ഏപ്രിൽ 25നായിരുന്നു യുഎഇ ഇന്ത്യലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ആദ്യം മെയ് 4 വരെയായിരുന്നു വിമാന സർവീസുകൾക്ക് വിലക്കുണ്ടായിരുന്നത്. തുടർന്ന് പത്ത് ദിവസം കൂടി ചേർത്ത് മെയ് 14 വരെ നീട്ടുകയായിരുന്നു. അതിന് പിന്നാലെയാണ് അനിശ്ചിത കാലത്തേക്ക് യാത്ര വിലക്ക് ഏർപ്പെടുത്താൻ യുഎഇ തീരുമാനിക്കുന്നത്.

ALSO READ : IPL മാച്ചുകൾ നിർത്തി വെച്ചു; താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ യാത്ര വിലക്ക് ഏർപ്പെടുത്തിയ രണ്ടാമത്തെ രാജ്യമായിരുന്നു യുഎഇ. ഒമാന് പിന്നാലെ ആയിരുന്നു യുഎഇയുടെ യാത്ര വിലക്ക്. ഏപ്രിൽ 25 മുതൽ മെയ് നാല് വരെ പത്ത് ദിവസത്തേക്കായിരുന്നു കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പ്രവാസികൾ ഗൾഫ് രാജ്യമായ യുഎഇ വിമാന സർവീസ് റദ്ദാക്കിയിരുന്നത്. ഇന്ത്യയിലെ സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷം യാത്ര വിലക്ക് പുനഃരാലോചിക്കുമെന്നായിരുന്നു യുഎഇയിലെ അധികൃതർ അറിയിച്ചിരുന്നത്. 

ALSO READ : ഗൾഫിലേക്ക് പോകാൻ നേപ്പാൾ വഴി അടഞ്ഞു, പ്രവാസികൾ പ്രതിസന്ധിയിൽ

അതെ സമയം രാജ്യത്ത് കോവിഡ് രോഗബാധ ഉണ്ടായവരുടെ ആകെ എണ്ണം 2 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം ആകെ 3.57 ലക്ഷം പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 3449 പേർ കോവിഡ് രോഗബാധ മൂലം മരണപ്പെടുകയും ചെയ്‌തു. ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരിച്ചത് 2,22,408 പേരാണ്. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ആരോഗ്യ മേഖല വൻ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News