Parliament Security Breach: 67 എംപിമാര്‍ക്ക് സസ്‌പെൻഷന്, സ്വേച്ഛാധിപത്യമെന്ന് കോണ്‍ഗ്രസ്
Parliament Security Breach: ഇരു സഭകളില്‍ നിന്നുമായി മൊത്തം 67 പ്രതിപക്ഷ എംപിമാരെയാണ് സസ്പെൻഡ് ചെയ്തിരിയ്ക്കുന്നത്. ഇവര്‍ക്ക് ശീതകാല സമ്മേളനത്തിന്‍റെ ശേഷിക്കുന്ന ദിവസങ്ങളില്‍ സഭയില്‍ പ്രവേശിക്കാന്‍ അനുവാദം ഉണ്ടായിരിക്കില്ല.
New Delhi: പാർലമെന്‍റിൽ കഴിഞ്ഞ ദിവസം ഉണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധത്തില്‍ നിര്‍ണ്ണായക നടപടി.
Also Read: Horoscope Today December 18: കര്‍ക്കിടക രാശിക്കാര്‍ അവരുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ?
രാജ്യസഭയിൽ നിന്നുള്ള 34 അംഗങ്ങളേയും ലോക്‌സഭയിൽ നിന്നുള്ള 33 പേരും അംഗങ്ങളേയും സസ്പെൻഡ് ചെയ്തു. ഇരു സഭകളില്‍ നിന്നുമായി മൊത്തം 67 പ്രതിപക്ഷ എംപിമാരെയാണ് സസ്പെൻഡ് ചെയ്തിരിയ്ക്കുന്നത്. സസ്പെൻഡ് ചെയ്യപ്പെട്ടവരില്‍ കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും ഉള്‍പ്പെടുന്നു. ഇവര്‍ക്ക് ശീതകാല സമ്മേളനത്തിന്‍റെ ശേഷിക്കുന്ന ദിവസങ്ങളില്‍ സഭയില്‍ പ്രവേശിക്കാന്‍ അനുവാദം ഉണ്ടായിരിക്കില്ല.
Also Read: Mokshada Ekadashi December 2023: സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നാണ്? പ്രാധാന്യം അറിയാം
സസ്‌പെൻഷനുകൾക്ക് മറുപടിയായി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനും ലോക്‌സഭാംഗവുമായ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ മോദി സർക്കാരിനെ വിമർശിച്ചു, ഇത് ജനാധിപത്യത്തെ ബുൾഡോസർ ഉപയോഗിച്ച് അടിച്ചമര്‍ ത്തുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷമില്ലാത്ത പാർലമെന്‍റ് ശരിയായ ചർച്ചകളില്ലാതെ നിയമനിർമ്മാണം നടത്താൻ സർക്കാരിനെ അനുവദിക്കുകയും അങ്ങനെ വിയോജിപ്പുകളെ അടിച്ചമർത്തുകയും ചെയ്യാന്‍ ഭരണപക്ഷത്തിന് സാധിക്കുമെന്നും ഖാർഗെ ഊന്നിപ്പറഞ്ഞു.
"ഞാനടക്കം എല്ലാ നേതാക്കളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. നേരത്തെ സസ്‌പെൻഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കണമെന്നും ആഭ്യന്തരമന്ത്രി സഭയിൽ വന്ന് മൊഴി നൽകണമെന്നും ദിവസങ്ങളായി ഞങ്ങൾ ആവശ്യപ്പെടുന്നു. അദ്ദേഹം എല്ലാ ദിവസവും ടിവിയിൽ പ്രസ്താവനകൾ നൽകുന്നു, പാർലമെന്‍റിന്‍റെ സുക്ഷയ്ക്കായി സർക്കാർ എന്താണ് ചെയ്യുന്നതെന്ന് പാർലമെന്‍റിലും കുറച്ച് സംസാരിക്കാൻ അദ്ദേഹത്തിന് കഴിയും.. .ഇന്നത്തെ സർക്കാർ സ്വേച്ഛാധിപത്യത്തിന്‍റെ ഉന്നതിയിലാണ്..." തന്‍റെ സസ്‌പെൻഷനോട് പ്രതികരിച്ചുകൊണ്ട് ചൗധരി പറഞ്ഞു.
സുരക്ഷാവീഴ്ചയിൽ സർക്കാരിനോട് ഉത്തരം തേടുക മാത്രമാണ് പ്രതിപക്ഷം ചെയ്തതെന്ന് കോൺഗ്രസ് എംപി അബ്ദുൾ ഖാലിഖ് പറഞ്ഞു. "ആഭ്യന്തര മന്ത്രി സഭയിൽ വന്ന് ഇതിനെക്കുറിച്ച് പ്രസ്താവന നടത്തണം എന്ന് മാത്രമേ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടുള്ളൂ, ഇതിന് മറുപടിയായി ഞങ്ങളെ സസ്പെൻഡ് ചെയ്തു. ബിജെപി എംപിമാരായ പ്രതാപ് സിംഹയ്ക്കും രമേഷ് ബിധുരിക്കുമെതിരെ നടപടിയൊന്നും എടുത്തിട്ടില്ല. ഇത് ജനാധിപത്യത്തിന്‍റെ കൊലപാതകമാണ്. ഞങ്ങൾ ശബ്ദം ഉയർത്തുന്നത് തുടരും," അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്‍റിനുള്ളിൽ സംസാരിക്കാൻ ഭയപ്പെടുന്നുവെന്നും അതിനാലാണ് മാധ്യമങ്ങളിൽ അഭിപ്രായം പറയുന്നതെന്നും ജനാധിപത്യത്തിന്‍റെ ക്ഷേത്രം ആക്രമിക്കപ്പെട്ടതായും കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു.
അതേസമയം, പ്രതിപക്ഷത്തിന്‍റെ അപമര്യാദയായ പെരുമാറ്റമാണ് സസ്‌പെൻഷന് കാരണമെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു. "പ്രധാനമന്ത്രി മോദിയുടെ സർക്കാരിനെതിരെ അജണ്ടയോ പ്രശ്നമോ ഇല്ലാത്തതിനാൽ പ്രതിപക്ഷം അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്. അവർ സഭ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. അതിനാൽ സ്പീക്കർ അവരെ സസ്പെൻഡ് ചെയ്യുകയും ഞങ്ങൾ അതിനെ പിന്തുണക്കുകയും ചെയ്തു," റെഡ്ഡി പറഞ്ഞു.
ഡിസംബർ 13-ന് നടന്ന സംഭവത്തിൽ, ഏറെ സുരക്ഷിതമായ കെട്ടിടത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് സംസാരിക്കണം എന്നായിരുന്നു പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടത്. പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിന് ഇരുസഭകളും സാക്ഷിയായി
അതേസമയം, പാർലമെന്‍റിൽ കഴിഞ്ഞ ദിവസം ഉണ്ടായ സുരക്ഷാ വീഴ്ച രാഷ്ട്രീയവൽക്കരിക്കരുത് എന്നായിരുന്നു സ്പീക്കര്‍ ഓം ബിര്‍ള കൂടെക്കൂടെ ആവശ്യപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.